കേരളത്തിൽ 40,771 ബൂത്തുകൾ, വോട്ടിംഗിന് ഒരു മണിക്കൂർ കൂട്ടി
Saturday, February 27, 2021 2:10 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്ത് കേ​ര​ള​ത്തി​ൽ ഉ​ൾ​പ്പെടെ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ൽ പോ​ളിം​ഗ് ബൂ​ത്തു​ക​ളു​ടെ എ​ണ്ണം വ​ൻ​തോ​തി​ൽ കൂ​ട്ടി. വോ​ട്ടിം​ഗ് സ​മ​യ​വും ഒ​രു മ​ണി​ക്കൂ​ർ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കും അം​ഗ​പ​രി​മി​ത​ർ​ക്കും കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും പോ​സ്റ്റ​ൽ ബാ​ല​റ്റ് സൗ​ക​ര്യം ഉ​ണ്ടാ​കും.

കേ​ര​ള​ത്തി​ൽ ഇ​ക്കു​റി മൊ​ത്തം 40,771 പോ​ളിം​ഗ് ബൂ​ത്തു​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ സു​നി​ൽ അ​റോ​റ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 2016ൽ 21,794 ​പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. സം​സ്ഥാ​ന​ത്തെ പോ​ളിം​ഗ് ബൂ​ത്തു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 89.65 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​വു​ക.

അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ആ​കെ 2.7 ല​ക്ഷം പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ. എ​ല്ലാ ബൂ​ത്തു​ക​ളും കെ​ട്ടി​ട​ങ്ങ​ളു​ടെ താ​ഴ​ത്തെ നി​ല​യി​ലാ​കും.


മ​റ്റു മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ

* ഓ​ണ്‍ലൈ​ൻ വ​ഴി നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാം

* പ​ത്രി​ക സ​മ​ർ​പ്പ​ണ​ത്തി​ന് സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം ര​ണ്ടു പേ​രെ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ

* വീ​ടു​ക​ൾ ക​യ​റി​യു​ള്ള പ്ര​ചാ​ര​ണ​ത്തി​നു സ്ഥാ​നാ​ർ​ഥി ഉ​ൾ​പ്പെടെ അ​ഞ്ച് പേ​ർ​ക്കു മാ​ത്രം അ​നു​മ​തി

* നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി മാ​ത്രം റോ​ഡ് ഷോ​ക​ൾ

* തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന് അ​ർ​ഹ​രാ​യി​രി​ക്കും

* എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ്ര​തി​രോ​ധ വാ​ക്സി​നേ​ഷ​ൻ

* തെ​ര​ഞ്ഞെ​ടു​പ്പ് 824 സീ​റ്റു​ക​ളി​ലേ​ക്ക്

* മൊ​ത്തം 18.68 കോ​ടി പേ​ർ​ക്ക് വോ​ട്ട​വ​കാ​ശം

* സം​ഘ​ർ​ഷ സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ കേ​ന്ദ്ര സേ​ന​യെ വി​ന്യ​സി​ക്കും

* പ്ര​ശ്ന സാ​ധ്യ​ത​യു​ള്ള ബൂ​ത്തു​ക​ളി​ൽ വെ​ബ് കാ​സ്റ്റിം​ഗ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തും

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.