പ്രശാന്ത് കിഷോർ അമരീന്ദറിന്‍റെ മുഖ്യ ഉപദേഷ്ടാവ്
Monday, March 1, 2021 11:02 PM IST
ച​​ണ്ഡി​​ഗ​​ഡ്: തെ​​ര​​ഞ്ഞെ‌​​ടു​​പ്പു ത​​ന്ത്ര​​ജ്ഞ​​ൻ പ്ര​​ശാ​​ന്ത് കി​​ഷോ​​ർ പ​​ഞ്ചാ​​ബ് മു​​ഖ്യ​​മ​​ന്ത്രി അ​​മ​​രീ​​ന്ദ​​ർ സിം​​ഗി​​ന്‍റെ മു​​ഖ്യ ഉ​​പ​​ദേ​​ഷ്ടാ​​വാ​​യി നി​​യ​​മി​​ത​​നാ​​യി. അ​​മ​​രീ​​ന്ദ​​ർ സിം​​ഗ് ട്വി​​റ്റ​​റി​​ലൂ​​ടെ​​യാ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. അ​​ടു​​ത്ത വ​​ർ​​ഷം പ​​ഞ്ചാ​​ബ് നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കാ​​നി​​രി​​ക്കേ​​യാ​​ണ് ഈ ​​നീ​​ക്കം.

2017 പ​​ഞ്ചാ​​ബ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ കോ​​ൺ​​ഗ്ര​​സി​​ന്‍റെ പ്ര​​ചാ​​ര​​ണം കൈ​​കാ​​ര്യം ചെ​​യ്ത​​ത് പ്ര​​ശാ​​ന്ത് കി​​ഷോ​​റാ​​യി​​രു​​ന്നു. 117 അം​​ഗ നി​​യ​​മ​​സ​​ഭ​​യി​​ൽ കോ​​ൺ​​ഗ്ര​​സി​​ന് 77 സീ​​റ്റ് ല​​ഭി​​ച്ചി​​രു​​ന്നു. നി​​ല​​വി​​ൽ പ്ര​​ശാ​​ന്തി​​ന്‍റെ ക​​ന്പ​​നി​​യാ​​യ ഇ​​ന്ത്യ​​ൻ പൊ​​ളി​​റ്റി​​ക്ക​​ൽ ആ​​ക്‌​​ഷ​​ൻ ക​​മ്മി​​റ്റി ബം​​ഗാ​​ളി​​ൽ തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സി​​ന്‍റെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണ​​ത്തി​​നു സ​​ഹാ​​യം ന​​ല്കി​​വ​​രി​​ക​​യാ​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.