കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ കോവിഡ് വാക്സിൻ സ്വീകരിച്ചു
കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ കോവിഡ് വാക്സിൻ സ്വീകരിച്ചു
Wednesday, March 3, 2021 1:11 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​ർ​ഷ​വ​ർ​ധ​ൻ കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു. കോ​വാ​ക്സി​നാ​ണ് മ​ന്ത്രി സ്വീ​ക​രി​ച്ച​ത്. ഡ​ൽ​ഹി ഹാ​ർ​ട്ട് ആ​ൻഡ് ലം​ഗ്സ് ആശു​പ​ത്രി​യി​ൽ നി​ന്നാ​ണ് മ​ന്ത്രി​യും ഭാ​ര്യ​യും കു​ത്തി​വ​യ്പ് എ​ടു​ത്ത​ത്. കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ രാ​ജ്നാ​ഥ് സിം​ഗും ര​വി​ശ​ങ്ക​ർ പ്ര​സാ​ദും ഇ​ന്ന​ലെ ആ​ദ്യ ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു. ന്യൂ​ന​പ​ക്ഷ​കാ​ര്യ മ​ന്ത്രി മു​ക്താ​ർ അ​ബ്ബാ​സ് ന​ഖ്വി, ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി ജി. ​കി​ഷ​ൻ റെ​ഡ്ഡി എ​ന്നി​വ​രും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി ഇ​ന്ന​ലെ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ സ്വീ​ക​രി​ച്ചു.


ജ​മ്മു കാഷ്മീരിൽ നാ​ഷ​ണ​ൽ കോ​ണ്‍ഫ​റ​ൻ​സ് എം​പി​യും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഫാ​റൂ​ഖ് അ​ബ്ദു​ള്ള​യും കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു. ശ്രീ​ന​ഗ​റി​ലെ ഷേ​ർ ഇ ​ക​ാഷ്മീ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്നാ​ണ് ഫാ​റൂ​ഖ് അ​ബ്ദു​ള്ള വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​തു​ട​ങ്ങി​യ​വ​രും ക​ഴി​ഞ്ഞ​ദി​വ​സം കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.