ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ ആളില്ല; ഇടപെടണമെന്നാവശ്യപ്പെട്ട് ഹർജി
Wednesday, March 3, 2021 1:11 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് മ​നു​ഷ്യാ​വ​കാ​ശം ഉ​റ​പ്പു വ​രു​ത്താ​നു​ള്ള ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ൽ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട സ്ഥാ​ന​ങ്ങ​ൾ ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്നു. മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ന​യി​ക്കാ​ൻ ആ​ളി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും ഇ​ട​പെ​ട​ണ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി അ​ഭി​ഭാ​ഷ​ക​നാ​യ രാ​ധാ​കാ​ന്ത് ത്രി​പാ​ഠി സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി. ചെ​യ​ർ​മാ​ൻ, ആ​ക്‌ടിം​ഗ് ചെ​യ​ർ​പേ​ഴ്സ​ണ്‍, ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഉ​ൾ​പ്പെ​ടെ മൂ​ന്ന് ത​സ്തി​ക​ക​ൾ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ൽ ഒ​ഴി​ഞ്ഞു കി​ട​ക്കു​ക​യാ​ണെ​ന്ന് ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ചെ​യ​ർ​മാ​ൻ, ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഒ​ാഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ അ​ട​ക്കം മൂ​ന്ന് ത​സ്തി​ക​ക​ൾ 2019 മു​ത​ൽ ഒ​ഴി​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. ഈ ​ഒ​ഴി​വു​ക​ൾ നി​ക​ത്താ​തെ ക​മ്മീ​ഷ​ന് പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യി​ല്ല. 1993 ലെ ​മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം ചെ​യ​ർ​മാ​നും അ​ഞ്ച് അം​ഗ​ങ്ങ​ളും ചേ​ർ​ന്നാ​ണ് ക​മ്മീ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കേ​ണ്ട​ത്. ചെ​യ​ർ​മാ​ൻ ഇ​ല്ലാ​ത്ത പ​ക്ഷം ആ​ക്ടിം​ഗ് ചെ​യ​ർ​പേ​ഴ്സ​ണെ നി​യോ​ഗി​ക്ക​ണ​മെ​ന്നും ച​ട്ട​ത്തി​ലു​ണ്ട്. ഇ​വ​യെ​ല്ലാം ലം​ഘി​ക്ക​പ്പെ​ട്ടു. ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​ണി​തെ​ന്നും ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.


ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ ര​ണ്ടി​ന് ജ​സ്റ്റീസ് എ​ച്ച്.​എ​ൽ ദ​ത്തു ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തു നി​ന്ന് വി​ര​മി​ച്ച​തി​ന് ശേ​ഷം പു​തി​യ നി​യ​മ​നം ന​ട​ന്നി​ട്ടി​ല്ല. ക​ഴി​ഞ്ഞ മെ​യി​ൽ പ്ര​ഭാ​ത് സിം​ഗ് ഐ​പി​എ​സ് വി​ര​മി​ച്ച​തോ​ടെ​യാ​ണ് ഡ​യ​റ​ക്ട​ർ ജ​ന​റ​ലി​ന്‍റെ ത​സ്തി​ക ഒ​ഴി​ഞ്ഞ​ത്. മ​റ്റൊ​രു അം​ഗം ജ​സ്റ്റീസ് ഡി. ​മു​രു​കേ​ശ​ൻ 2018 സെ​പ്റ്റം​ബ​റി​ലാ​ണ് വി​ര​മി​ച്ച​ത്. ഈ ​ത​സ്തി​ക​യി​ലും നി​യ​മ​നം ന​ട​ന്നി​ല്ലെ​ന്നും ഹ​ർ​ജി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി അ​ടു​ത്ത ആ​ഴ്ച പ​രി​ഗ​ണി​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.