ഇന്ധനവില: എക്സൈസ് നികുതി കുറയ്ക്കാൻ ആലോചന
Wednesday, March 3, 2021 1:11 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ധ​ന വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കാ​ൻ പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും എ​ക്സൈ​സ് നി​കു​തി കു​റ​യ്ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം ആ​ലോ​ചി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ പ​ത്തു മാ​സ​ത്തി​നു​ള്ളി​ൽ ക്രൂ​ഡ് ഓ​യി​ലി​ന്‍റെ വി​ല മൂ​ന്നു മടങ്ങോളം വർധിച്ചുവെ ന്നാണ് സർക്കാർ വാദം. അ​തോ​ടെ രാ​ജ്യ​ത്ത് പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​ നി​യ​ന്ത്ര​ണാ​തീ​ത​മാ​യി വ​ർ​ധി​ച്ചു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ങ്ങ​ളോ​ടും പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യ​ത്തോ​ടും കൂ​ടി​യാ​ലോ​ചി​ച്ച് പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും എ​ക്സൈ​സ് നി​കു​തി കു​റ​യ്ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ധ​ന​മ​ന്ത്രാ​ല​യം.


നി​കു​തിനി​ര​ക്കു കു​റ​യ്ക്കു​ന്ന​തി​ന് മു​ന്പ് ഇ​ന്ധ​നവി​ല സ്ഥി​ര​മാ​യി നി​ർ​ത്താ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. വീ​ണ്ടും നി​കു​തിനി​ര​ക്കി​ൽ മാ​റ്റം വ​രാ​തി​രി​ക്കാ​നാ​ണി​ത്. എ​ന്നാ​ൽ, ഇ​തു​സം​ബ​ന്ധി​ച്ച് ധ​ന, പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യ​ങ്ങ​ൾ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.