അലിഗഡിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയത് കഴുത്തു ഞെരിച്ച്
അലിഗഡിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയത് കഴുത്തു ഞെരിച്ച്
Thursday, March 4, 2021 1:03 AM IST
ന്യൂ​ഡ​ൽ​ഹി: അ​ലി​ഗ​ഡി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ ക​ഴു​ത്തു ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് പോ​സ്റ്റ് മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ശ​രീ​ര​ത്തി​ൽ ന​ഖ​ത്തി​ന്‍റെ പാ​ടു​ക​ളും മു​റി​വു​ക​ളും ക​ണ്ടെ​ത്തി. ച​ർ​മം പ​ല​യി​ട​ത്തും ഇ​ള​കി​യി​രു​ന്നു. ആ​ന്ത​രി​ക മു​റി​വു​ക​ളി​ല്ല. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കു​മെ​ന്ന് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സൂ​ചി​പ്പി​ച്ചു.


അ​ലി​ഗ​ഡി​ലെ അ​ക്രാ​ബാ​ദി​ൽ ഞാ​യ​റാ​ഴ്ച​യാ​ണ് പ​തി​നാ​റു വ​യ​സു​ള്ള ദ​ളി​ത് പെ​ണ്‍കു​ട്ടി​യെ വ​യ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പെ​ണ്‍കു​ട്ടി മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​യോ എ​ന്ന​തി​നെ​ക്കു​റി​ച്ച് പ​റ​യു​ന്നി​ല്ലെ​ന്ന് പോ​ലീ​സ് സൂ​പ്ര​ണ്ട് മു​നി​രാ​ഗ് ജി. ​പ​റ​ഞ്ഞു. മാ​ന​ഭം​ഗം ന​ട​ന്ന​തി​ന്‍റെ വ്യ​ക്ത​മാ​യ തെ​ളി​വ് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.