സ്വകാര്യ ആശുപത്രികളിലും മുതിർന്നവർക്കു മുൻഗണന വേണമെന്ന് സുപ്രീംകോടതി
Thursday, March 4, 2021 11:43 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും മു​തി​ർ​ന്ന​വ​രു​ടെ ചി​കി​ത്സ​യ്ക്ക് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ മു​തി​ർ​ന്ന​വ​ർ​ക്ക് ചി​കി​ത്സാ മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന ഓ​ഗ​സ്റ്റി​ലെ ഉ​ത്ത​ര​വ് പ​രി​ഷ്ക​രി​ച്ചാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ അ​ശോ​ക് ഭൂ​ഷ​ൻ, ആ​ർ.​എ​സ് റെ​ഡ്ഡി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ച് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ മാ​ത്രം മു​തി​ർ​ന്ന ആ​ളു​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​ക​ണം എ​ന്നാ​യി​രു​ന്നു നേ​ര​ത്തേ​യു​ള്ള നി​ർ​ദേ​ശം.

മു​തി​ർ​ന്ന ആ​ളു​ക​ളു​ടെ ചി​കി​ത്സ സം​ബ​ന്ധി​ച്ച് എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളും മൂ​ന്നാ​ഴ്ച​യ്ക്കു​ള്ളി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചു. കോ​ട​തി നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​തി​ർ​ന്ന ആ​ളു​ക​ളു​ടെ ചി​കി​ത്സ സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ങ്ങ​ൾ പു​തി​യ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ ഇ​റ​ക്ക​ണ​മെ​ന്ന് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നും മു​ൻ കേ​ന്ദ്ര മ​ന്ത്രി​യു​മാ​യ അ​ശ്വ​നി കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റി​ലാ​ണ് എ​ല്ലാ മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്കും സം​സ്ഥാ​ന​ങ്ങ​ൾ മു​ട​ങ്ങാ​തെ പെ​ൻ​ഷ​ൻ ന​ൽ​ക​ണ​മെ​ന്നും അ​വ​ശ്യ മ​രു​ന്നു​ക​ളും മാ​സ്കും സാ​നി​റ്റൈ​സ​റും മ​റ്റാ​വ​ശ്യ വ​സ്തു​ക്ക​ളും ന​ൽ​ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.