സിക്കിം ലോട്ടറി: ഹൈക്കോടതി ഉത്തരവിന് സ്റ്റേ
Friday, March 5, 2021 12:36 AM IST
ന്യൂ​ഡ​ൽ​ഹി: സി​ക്കിം ലോ​ട്ട​റി വി​ൽ​പ​ന​യ്ക്ക് ഈ​ടാ​ക്കി​യ നി​കു​തി മ​ട​ക്കി ന​ൽ​ക​ണ​മെ​ന്ന കേ​ര​ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി സ്റ്റേ ​ചെ​യ്തു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ കേ​ര​ളം ന​ൽ​കി​യ ഹ​ർ​ജി​യി​ൽ സു​പ്രീം​കോ​ട​തി വി​ശ​ദ​മാ​യി വാ​ദം കേ​ൾ​ക്കും.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ മാ​സ​ത്തി​ലാ​ണ് പേ​പ്പ​ർ ലോ​ട്ട​റി​ക​ൾ​ക്ക് നി​കു​തി ഏ​ർ​പ്പെ​ടു​ത്താ​ൻ കേ​ര​ളം കൊ​ണ്ടു വ​ന്ന നി​യ​മം ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്നും ഇ​തി​ന്‍റെ പേ​രി​ൽ പി​രി​ച്ച നി​കു​തി തി​രി​കെ ന​ൽ​കാ​നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. ​ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്ത് സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.