രാ​​ഹു​​ൽ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു തെരഞ്ഞെടുപ്പു കമ്മീഷനു ബിജെപിയുടെ പരാതി
രാ​​ഹു​​ൽ  പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു തെരഞ്ഞെടുപ്പു കമ്മീഷനു ബിജെപിയുടെ പരാതി
Friday, March 5, 2021 1:22 AM IST
ചെ​​​​ന്നൈ: നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി ത​​മി​​ഴ്നാ​​ട്ടി​​ലെ​​ത്തി​​യ രാ​​​​ഹു​​​​ല്‍ ഗാ​​​​ന്ധി മാ​​​​തൃ​​​​ക പെ​​​​രു​​​​മാ​​​​റ്റ ച​​​​ട്ടം ലം​​​​ഘി​​​​ച്ചു​​​​വെ​​​​ന്ന് ത​​​​മി​​​​ഴ്‌​​​​നാ​​​​ട് ബി​​​​ജെ​​​​പി.

ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച ക​​​​ന്യാ​​​​കു​​​​മാ​​​​രി ജി​​​​ല്ല​​​​യി​​​​ലെ സ്‌​​​​കൂ​​​​ള്‍ കു​​​​ട്ടി​​​​ക​​​​ളു​​​​മാ​​​​യി സം​​​​വ​​​​ദി​​​​ച്ച രാ​​​​ഹു​​​​ല്‍ രാ​​​​ഷ് ട്രീ​​​​യ സം​​​​വാ​​​​ദം ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് ബി​​​​ജെ​​​​പി അ​​​​റി​​​​യി​​​​ച്ചു.

രാ​​​​ഹു​​​​ലി​​​​നെ​​​​തി​​​​രേ ശ​​​​ക്ത​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടുക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ബി​​​​ജെ​​​​പി ത​​​​മി​​​​ഴ്‌​​​​നാ​​​​ട് സം​​​​സ്ഥാ​​​​ന അ​​​​ധ്യ​​​​ക്ഷ​​​​ന്‍ എ​​​​ല്‍. മു​​​​രു​​​​ഗ​​​​ന്‍ ചീ​​​​ഫ് ഇ​​​​ല​​​​ക്ട​​​​റ​​​​ല്‍ ഓ​​​​ഫീ​​​​സ​​​​ര്‍ സ​​​​ത്യ​​​​ബ്ര​​​​ത സ​​​​ഹൂ​​​​വി​​​​ന് പ​​​​രാ​​​​തി ന​​​​ല്‍കി. വി​​​​ദ്യ​​​​ാ ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ രാ​​​​ഷ്‌ട്രീയ പ്ര​​​​ചാ​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​ത് പെ​​​​രു​​​​മാ​​​​റ്റ ച​​​​ട്ട ലം​​​​ഘ​​​​ന​​​​മാ​​​​ണെ​​​​ന്നും അ​​​​തി​​​​നെ​​​​തി​​​​രേ നി​​​​രോ​​​​ധി​​​​ത ഉ​​​​ത്ത​​​​ര​​​​വ് ഉ​​​​ള്‍പ്പെ​​​​ടെ ശ​​​​ക്ത​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി വേ​​​​ണ​​​​മെ​​​​ന്നും ബി​​​​ജെ​​​​പി​​​​യു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ലു​​​​ണ്ട്.


പ​​​​രാ​​​​തി​​​​ക​​​​ള്‍ക്കെ​​​​തി​​​​രേ കോ​​​​ണ്‍ഗ്ര​​​​സ് പ്ര​​​​തി​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല.യു​​​​വാ​​​​ക്ക​​​​ളോ​​​​ട് അ​​​​ടു​​​​ത്തൊ​​​​രു സ്വാ​​​​ത​​​​ന്ത്ര്യ​​​​സ​​​​മ​​​​ര​​​​പോ​​​​രാ​​​​ട്ട​​​​ത്തി​​​​ന് ആ​​​​ഹ്വാ​​​​നം ചെ​​​​യ്ത​​​​തി​​​​നു രാ​​​​ഹു​​​​ലി​​​​നെ​​​​തി​​​​രേ എ​​​​ഫ്‌​​​​ഐ​​​​ആ​​​​ര്‍ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്യാ​​​​ന്‍ പോ​​​​ലീ​​​​സി​​​​നോ​​​​ട് നി​​​​ര്‍ദേ​​​​ശി​​​​ക്ക​​​​ണ​​​​മെ​​​​ന്നും പ​​​​രാ​​​​തി​​​​യി​​​​ലു​​​​ണ്ട്.​​ഏ​​​​പ്രി​​​​ല്‍ ആ​​​​റി​​​​നു ന​​​​ട​​​​ക്കു​​​​ന്ന നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി ര​​​​ണ്ടു​​​​ത​​​​വ​​​​ണ​​​​യാ​​​​ണ് രാ​​​​ഹു​​​​ല്‍ ഗാ​​​​ന്ധി ത​​​​മി​​​​ഴ്‌​​​​നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​യ​​​​ത്. പ്ര​​​​ധാ​​​​ന പ്ര​​​​തി​​​​പ​​​​ക്ഷ​​​​മാ​​​​യ ഡി​​​​എം​​​​കെ​​​​യു​​​​മാ​​​​യി സ​​​​ഖ്യ​​​​ത്തി​​​​ലാ​​​​ണ് കോ​​​​ണ്‍ഗ്ര​​​​സ് ത​​​​മി​​​​ഴ്‌​​​​നാ​​​​ട്ടി​​​​ല്‍ മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന​​​​ത്. ക​​​​ന്യാ​​​​കു​​​​മാ​​​​രി​​​​യി​​​​ലെ സെ​​​​ന്‍റ് ജോ​​​​സ​​​​ഫ്‌​​​​സ് മെ​​​​ട്രി​​​​ക് ഹ​​​​യ​​​​ര്‍ സെ​​​​ക്ക​​​​ന്‍ഡ​​​​റി സ്‌​​​​കൂ​​​​ളി​​​​ലെ വി​​​​ദ്യാ​​​​ര്‍ഥി​​​​ക​​​​ളു​​​​മാ​​​​യാ​​ണ് വി​​​​വി​​​​ധ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് രാ​​​​ഹു​​​​ല്‍ സം​​​​വ​​​​ദി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.