ബംഗാള്‍ കടുവയ്ക്ക് ആര് മണികെട്ടും‍?
Friday, March 5, 2021 1:22 AM IST
കൊ​​​​​​​​ല്‍ക്ക​​​​​​​​ത്ത: പ​​​​​​​​ശ്ചി​​​​​​​​മ​​​​​​​​ബം​​​​​​​​ഗാ​​​​​​​​ളി​​​​​​​​ല്‍ മ​​​​​​​​മ​​​​​​​​താ​​​​​​​​ബാ​​​​​​​​ന​​​​​​​​ര്‍ജി​​​​​​​​യെ ത​​​​​​​​ള​​​​​​​​യ്ക്കാ​​​​​​​​ന്‍ ആ​​​​​​​​ര്‍ക്കു സാ​​​​​​​​ധി​​​​​​​​ക്കും? ന​​​​​​​​രേ​​​​​​​​ന്ദ്ര​​​​​​​​മോ​​​​​​​​ദി​​​​​​​​യും അ​​​​​​​​മി​​​​​​​​ത്ഷാ​​​​​​​​യും ഒ​​​​​​​​രു വ​​​​​​​​ശ​​​​​​​​ത്ത് അ​​​​​​​​തി​​​​​​​​നു​​​​​​​​ള്ള സ​​​​​​​​ര്‍വ​​​​​​​​ത​​​​​​​​ന്ത്ര​​​​​​​​ങ്ങ​​​​​​​​ളും പ​​​​​​​​യ​​​​​​​​റ്റു​​​​​​​​ന്നു. മ​​​​​​​​റു​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ത്ത് ഒ​​​​​​​​രി​​​​​​​​ക്ക​​​​​​​​ലും സ​​​​​​​​ന്ധി​​​​​​​​ചേ​​​​​​​​രാ​​​​​​​​ത്ത കോ​​​​​​​​ണ്‍ഗ്ര​​​​​​​​സും സി​​​​​​​​പി​​​​​​​​എ​​​​​​​​മ്മും ഒ​​​​​​​​റ്റ​​​​​​​​ക്കെ​​​​​​​​ട്ടാ​​​​​​​​യി മ​​​​​​​​മ​​​​​​​​ത​​​​​​​​യ്ക്കു​​​നേ​​​​​​​​രെ പ​​​​​​​​ട​​​​​​​​യൊ​​​​​​​​രു​​​​​​​​ക്ക​​​​​​​​ത്തി​​​​​​​​നും. പ​​​​​​​​ക്ഷേ, ബം​​​​​​​​ഗാ​​​​​​​​ള്‍ ക​​​​​​​​ടു​​​​​​​​വ​​​​​​​​യ്ക്ക് മ​​​​​​​​ണി​​​​​​​​കെ​​​​​​​​ട്ടാ​​​​​​​​ന്‍ ഇ​​​​​​​​വ​​​​​​​​ര്‍ക്കു ക​​​​​​​​ഴി​​​​​​​​യു​​​​​​​​മോ​​​​​​​​യെ​​​​​​​​ന്ന് ക​​​​​​​​ണ്ട​​​​​​​​റി​​​​​​​​യ​​​​​​​​ണം. ബം​​​​​​​​ഗാ​​​​​​​​ളി​​​​​​​​ല്‍നി​​​​​​​​ന്നു​​​​​​​​ള്ള റി​​​​​​​​പ്പോ​​​​​​​​ര്‍ട്ടു​​​​​​​​ക​​​​​​​​ളും അ​​​​​​​​ഭി​​​​​​​​പ്രാ​​​​​​​​യ സ​​​​​​​​ര്‍വേ​​​​​​​​ക​​​​​​​​ളും പ​​​​​​​​റ​​​​​​​​യു​​​​​​​​ന്ന​​​​​​​​തു സ​​​​​​​​ത്യ​​​​​​​​മാ​​​​​​​​യാ​​​​​​​​ല്‍ ഇ​​​​​​​​ക്കു​​​​​​​​റി​​​​​​​​യും ദീ​​​​​​​​ദി ത​​​​​​​​ന്നെ വം​​​​​​​​ഗ​​​​​​​​നാ​​​​​​​​ടി​​​​​​​​ന്‍റെ നാ​​​​​​​​യി​​​​​​​​ക​​​​​​​​യാ​​​​​​​​കും.

ഓ​​​​​​​​രോ തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പി​​​​​​​​ലും നി​​​​​​​​ല മെ​​​​​​​​ച്ച​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി​​​​​​​​ക്കൊ​​​​​​​​ണ്ടി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന ബി​​​​​​​​ജെ​​​​​​​​പി വ​​​​​​​​ര്‍ധി​​​​​​​​ത​​​വീ​​​​​​​​ര്യ​​​​​​​​ത്തോ​​​​​​​​ടെ​​​​​​​​യാ​​​​​​​​ണ് ക​​​​​​​​ള​​​​​​​​ത്തി​​​​​​​​ലി​​​​​​​​ങ്ങി​​​​​​​​യി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്. ലോ​​​​​​​​ക്‌​​​​​​​​സ​​​​​​​​ഭ തെര​​​​​​​​ഞ്ഞെടു​​​​​​​​പ്പ് ക​​​​​​​​ഴി​​​​​​​​ഞ്ഞ​​​​​​​​പ്പോ​​​​​​​​ള്‍ മു​​​​​​​​ത​​​​​​​​ല്‍ അ​​​​​​​​തി​​​​​​​​നു​​​​​​​​ള്ള ത​​​​​​​​ന്ത്ര​​​​​​​​ങ്ങ​​​​​​​​ള്‍ അ​​​​​​​​മി​​​​​​​​ത്ഷാ​​​​​​​​യു​​​​​​​​ടെ നേ​​​​​​​​തൃ​​​​​​​​ത്വ​​​​​​​​ത്തി​​​​​​​​ല്‍ മെ​​​​​​​​ന​​​​​​​​യു​​​​​​​​ന്നു​​​​​​​​ണ്ട്. തൃ​​​​​​​​ണ​​​​​​​​മൂലിൽ നി​​​​​​​​ന്ന് ഒ​​​​​​​​ട്ടേ​​​​​​​​റെ നേ​​​​​​​​താ​​​​​​​​ക്ക​​​​​​​​ളെ ബി​​​​​​​​ജെ​​​​​​​​പി അ​​​​​​​​ട​​​​​​​​ര്‍ത്തി​​​​​​​​യെ​​​​​​​​ടു​​​​​​​​ത്തു. മ​​​​​​​​മ​​​​​​​​ത​​​​​​​​യു​​​​​​​​ടെ മ​​​​​​​​നോ​​​​​​​​വീ​​​​​​​​ര്യം കെ​​​​​​​​ടു​​​​​​​​ത്താ​​​​​​​​നു​​​​​​​​ള്ള ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക​​​​​​​ൾ അ​​​​​​​​വ​​​​​​​​ര്‍ ആ​​​​​​​​സൂ​​​​​​​​ത്ര​​​​​​​​ണം ചെ​​​​​​​​യ്തു. പ​​​​​​​​ക്ഷേ ഇ​​​​​​​​തു​​​​​​​​കൊ​​​​​​​​ണ്ടൊ​​​​​​​​ന്നും ദീ​​​​​​​​ദി കു​​​​​​​​ലു​​​​​​​​ങ്ങു​​​​​​​​ന്ന മ​​​​​​​​ട്ടി​​​​​​​​ല്ല. കു​​​​​​​​ടും​​​​​​​​ബ​​​​​​​​പ​​​​​​​​ശ്ചാ​​​​​​​​ത്ത​​​​​​​​ല​​​​​​​​ത്തി​​​​​​​​ന്‍റെ​​​​​​​​യോ ഗ്ലാ​​​​​​​​മ​​​​​​​​റി​​​​​​​​ന്‍റെ​​​​​​​​യോ പി​​​​​​​​ന്‍ബ​​​​​​​​ല​​​​​​​​മി​​​​​​​​ല്ലാ​​​​​​​​തെ രാ​​​​​​​​ഷ്‌​​​ട്രീ​​​യ​​​​​​​​ത്തി​​​​​​​​ല്‍ ഒ​​​​​​​​റ്റ​​​​​​​​യാ​​​​​​​​ള്‍ പോ​​​​​​​​രാ​​​​​​​​ട്ടം ന​​​​​​​​ട​​​​​​​​ത്തി ഈ ​​​​​​​​നി​​​​​​​​ല​​​​​​​​യി​​​​​​​​ലെ​​​​​​​​ത്തി​​​​​​​​യ മ​​​​​​​​മ​​​​​​​​ത​​​​​​​​യു​​​​​​​​ടെ ഏ​​​​​​​​റ്റ​​​​​​​​വും വ​​​​​​​​ലി​​​​​​​​യ ശ​​​​​​​​ക്തി​​​​​​​​യും അ​​​​​​​​തു​​​ത​​​​​​​​ന്നെ.​​ഇ​​തി​​നി​​ടെ ശി​​വ​​സേ​​ന മ​​മ​​ത​​യ്ക്ക് പി​​ന്തു​​ണ പ്ര​​ഖ്യാ​​പി​​ച്ചു​​വെ​​ന്ന​​താ​​ണ് ഏ​​റ്റ​​വും പു​​തി​​യ വാ​​ർ​​ത്ത. പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ൽ മ​​ത്സ​​രി​​ക്കു​​ന്നി​​ല്ലെ​​ന്നും പാ​​ർ​​ട്ടി പി​​ന്തു​​ണ ​​മ​​മ​​ത​​യ്ക്കാ​​ണെ​​ന്നും ശി​​വ​​സേ​​ന എം​​പി സ​​ഞ്ജ​​യ് റാ​​വു​​ത്ത് ട്വീ​​റ്റ് ചെ​​യ്തു.​​ഗ​​ർ​​ജ​​ന​​ത്തോ​​ടെ​​യു​​ള്ള വി​​ജ​​യം ഞ​​ങ്ങ​​ൾ ആം​​സി​​ക്കു​​ന്നു. കാ​​ര​​ണം ഞ​​ങ്ങ​​ൾ വി​​ശ്വ​​സി​​ക്കു​​ന്ന​​ത് അ​​വ​​രാ​​ണ് യ​​ഥാ​​ർ​​ഥ ബം​​ഗാ​​ൾ ക​​ടു​​വ​​യെ​​ന്നാ​​ണെ​​ന്നും സ​​ഞ്ജ​​യ് ട്വി​​റ്റി​​ൽ കു​​റി​​ച്ചു.

മോ​​​​​​​​ദി​​​​​​​​ഫാ​​​​​​​​ക്ട​​​​​​​​റി​​​​​​​​ലാ​​​​​​​​ണ് ബി​​​​​​​​ജെ​​​​​​​​പി​​​​​​​​യു​​​​​​​​ടെ പ്ര​​​​​​​​തീ​​​​​​​​ക്ഷ. കേ​​​​​​​​ന്ദ്ര​​​​​​​​ഭ​​​​​​​​ര​​​​​​​​ണ​​​​​​​​ത്തി​​​​​​​​ന്‍റെ സ്വാ​​​​​​​​ധീ​​​​​​​​ന​​​​​​​​വും മോ​​​​​​​​ദി​​​​​​​​യു​​​​​​​​ടെ പ്ര​​​​​​​​തിഛാ​​​​​​​​യ​​​​​​​​യും വ​​​​​​​​ഴി കാ​​​​​​​​ര്യ​​​​​​​​ങ്ങ​​​​​​​​ള്‍ ത​​​​​​​​ങ്ങ​​​​​​​​ള്‍ക്ക​​​​​​​​നു​​​​​​​​കൂ​​​​​​​​ല​​​​​​​​മാ​​​​​​​​ക്കാ​​​​​​​​മെ​​​​​​​​ന്നാ​​​​​​​​ണ് അ​​​​​​​​വ​​​​​​​​രു​​​​​​​​ടെ ക​​​​​​​​ണ​​​​​​​​ക്കു​​​​​​​​കൂ​​​​​​​​ട്ട​​​​​​​​ല്‍. മ​​​​​​​​റു​​​​​​​​വ​​​​​​​​ശ​​​​​​​​ത്ത് ബ​​​​​​​​ദ്ധ​​​വൈ​​​​​​​​രി​​​​​​​​ക​​​​​​​​ളാ​​​​​​​​യ കോ​​​​​​​​ണ്‍ഗ്ര​​​​​​​​സും സി​​​​​​​​പി​​​​​​​​എ​​​​​​​​മ്മും ഒ​​​​​​​​റ്റ​​​​​​​​ക്കെ​​​​​​​​ട്ടാ​​​​​​​​കു​​​​​​​​മ്പോ​​​​​​​​ള്‍ ഇ​​​​​​​​തി​​​​​​​​നെ​​​​​​​​യ​​​​​​​​ല്ലാം അ​​​​​​​​തി​​​​​​​​ജീ​​​​​​​​വി​​​​​​​​ക്കാ​​​​​​​​നു​​​​​​​​ള്ള ക​​​​​​​​രു​​​​​​​​ത്ത് മ​​​​​​​​മ​​​​​​​​ത​​​​​​​​യ്ക്കു​​​​​​​​ണ്ടോ എ​​​​​​​​ന്നാ​​​​​​​​ണ് എ​​​​​​​​ല്ലാ​​​​​​​​വ​​​​​​​​രും ഉ​​​​​​​​റ്റു​​​​​​​​നോ​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്.


മ​​​​​​​​മ​​​​​​​​ത​​​​​​​​യ്ക്ക് അ​​​​​​​​നു​​​​​​​​കൂ​​​​​​​​ല​​​​​​​​മാ​​​​​​​​യ ഘ​​​​​​​​ട​​​​​​​​ക​​​​​​​​ങ്ങ​​​​​​​​ള്‍ ഇ​​​​​​​​പ്പോ​​​​​​​​ഴും ഒ​​​​​​​​ട്ടേ​​​​​​​​റെ​​​​​​​​യാ​​​​​​​​ണ്. ബം​​​​​​​​ഗാ​​​​​​​​ള്‍ രാ​​​​​​​​ഷ്‌​​​ട്രീ​​​​​​​​യ​​​​​​​​ത്തി​​​​​​​​ലെ ഏ​​​​​​​​റ്റ​​​​​​​​വും സ്വാ​​​​​​​​ധീ​​​​​​​​ന മു​​​​​​​​ഖം മ​​​​​​​​മ​​​​​​​​ത ത​​​​​​​​ന്നെ. പ​​​​​​​​ത്തു​​​​​​​​വ​​​​​​​​ര്‍ഷ​​​​​​​​ത്തെ അ​​​​​​​​വ​​​​​​​​രു​​​​​​​​ടെ ഭ​​​​​​​​ര​​​​​​​​ണ​​​​​​​​ത്തി​​​​​​​​ലൂ​​​​​​​​ടെ നേ​​​​​​​​ടി​​​​​​​​യെ​​​​​​​​ടു​​​​​​​​ത്ത ഇ​​​​​​​​മേ​​​​​​​​ജി​​​​​​​​ന് വ​​​​​​​​ലി​​​​​​​​യ കോ​​​​​​​​ട്ട​​​​​​​​മൊ​​​​​​​​ന്നും ത​​​​​​​​ട്ടി​​​​​​​​യി​​​​​​​​ട്ടി​​​​​​​​ല്ല. മാ​​​​​​​​ത്ര​​​​​​​​മ​​​​​​​​ല്ല ബം​​​​​​​​ഗാ​​​​​​​​ള്‍ വി​​​​​​​​കാ​​​​​​​​രം അ​​​​​​​​വ​​​​​​​​ര്‍ ന​​​​​​​​ന്നാ​​​​​​​​യി മു​​​​​​​​ത​​​​​​​​ലെ​​​​​​​​ടു​​​​​​​​ക്കു​​​​​​​​ന്നു​​​​​​​​ണ്ട്. ബി​​​​​​​​ജെ​​​​​​​​പി പു​​​​​​​​റ​​​​​​​​ത്തു​​​നി​​​​​​​​ന്നു​​​​​​​​ള്ള പാ​​​​​​​​ര്‍ട്ടി​​​​​​​​യാ​​​​​​​​ണെ​​​​​​​​ന്നും ബം​​​​​​​​ഗാ​​​​​​​​ളി​​​​​​​​ന് ദീ​​​​​​​​ദി​​​​​​​​യാ​​​​​​​​കാ​​​​​​​​ന്‍ ഒ​​​​​​​​രേ​​​​​​​​യൊ​​​​​​​​രാ​​​​​​​​ള്‍ മാ​​​​​​​​ത്രം എ​​​​​​​​ന്ന പ്ര​​​​​​​​തി​​​​​​​​ച്ഛാ​​​​​​​​യ അ​​​​​​​​വ​​​​​​​​ര്‍ സൃ​​​​​​​​ഷ്ടി​​​​​​​​ച്ചി​​​​​​​​ട്ടു​​​​​​​​ണ്ട്.

മു​​​​​​​​സ്‌​​​ലിം വോ​​​​​​​​ട്ടു​​​​​​​​ക​​​​​​​​ളാ​​​​​​​​ണ് മ​​​​​​​​മ​​​​​​​​ത​​​​​​​​യു​​​​​​​​ടെ ഒ​​​​​​​​രു വ​​​​​​​​ലി​​​​​​​​യ ശ​​​​​​​​ക്തി. ഇ​​​​​​​​ത്ത​​​​​​​​വ​​​​​​​​ണ​​​​​​​​യും അ​​​​​​​​തി​​​​​​​​ല്‍ കാ​​​​​​​​ര്യ​​​​​​​​മാ​​​​​​​​യ മാ​​​​​​​​റ്റ​​​​​​​​മു​​​​​​​​ണ്ടാ​​​​​​​​കാ​​​​​​​​നി​​​​​​​​ട​​​​​​​​യി​​​​​​​​ല്ലെ​​​​​​​​ന്നാ​​​​​​​​ണു പാ​​​​​​​ർ​​​​​​​ട്ടി​​​​​​​യു​​​​​​​ടെ പ്ര​​​​​​​​തീ​​​​​​​​ക്ഷ. മ​​​​​​​​മ​​​​​​​​ത​​​​​​​​യ്ക്ക് അ​​​​​​​​മി​​​​​​​​ത​​​​​​​​മാ​​​​​​​​യ മു​​​​​​​​സ്‌​​​ലിം പ്രീ​​​​​​​​ണ​​​​​​​​ന ന​​​​​​​​യ​​​​​​​​മാ​​​​​​​​ണെ​​​​​​​​ന്ന് ബി​​​​​​​​ജെ​​​​​​​​പി ക​​​​​​​​ടു​​​​​​​​ത്ത വി​​​​​​​​മ​​​​​​​​ര്‍ശ​​​​​​​​ന​​​​​​​​മു​​​​​​​​ന്ന​​​​​​​​യി​​​​​​​​ക്കു​​​​​​​​ന്നു​​​​​​​​മു​​​​​​​​ണ്ട്. സ്ത്രീ ​​​​​​​​വോ​​​​​​​​ട്ട​​​​​​​​ര്‍മാ​​​​​​​​രാ​​​​​​​​ണ് മ​​​​​​​​മ​​​​​​​​ത​​​​​​​​യെ പി​​​​​​​​ന്തു​​​​​​​​ണ​​​​​​​​യ്ക്കു​​​​​​​​ന്ന മ​​​​​​​​റ്റൊ​​​​​​​​രു വി​​​​​​​​ഭാ​​​​​​​​ഗം. പെ​​​​​​​​ണ്‍കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ള്‍ക്കും സ്ത്രീ​​​​​​​​ക​​​​​​​​ള്‍ക്കു​​​​​​​​മാ​​​​​​​​യി ഒ​​​​​​​​ട്ടേ​​​​​​​​റെ ക്ഷേ​​​​​​​​മ പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​ക​​​​​​​​ളാ​​​​​​​​ണ് അ​​​​​​​​വ​​​​​​​​ര്‍ കൊ​​​​​​​​ണ്ടു​​​​​​​​വ​​​​​​​​ന്ന​​​​​​​​ത്.

എ​​​​​​​​ന്താ​​​​​​​​യാ​​​​​​​​ലും അ​​​​​​​​ഭി​​​​​​​​പ്രാ​​​​​​​​യ സ​​​​​​​​ര്‍വേ​​​​​​​​ക​​​​​​​​ള്‍ മ​​​​​​​​മ​​​​​​​​ത​​​​​​​​യ്ക്ക് അ​​​​​​​​നു​​​​​​​​കൂ​​​​​​​​ല​​​​​​​​മാ​​​​​​​​ണ്. ഐ​​​​​​​​എ​​​​​​​​എ​​​​​​​​ന്‍എ​​​​​​​​സ്, സി-​​​​​​​​വോ​​​​​​​​ട്ട​​​​​​​​ര്‍ സ​​​​​​​​ര്‍വേ പ്ര​​​​​​​​കാ​​​​​​​​രം 156 സീ​​​​​​​​റ്റു വ​​​​​​​​രെ നേ​​​​​​​​ടി മ​​​​​​​​മ​​​​​​​​ത ഭ​​​​​​​​ര​​​​​​​​ണം നി​​​​​​​​ല​​​​​​​​നി​​​​​​​​റു​​​​​​​​ത്ത​​​​​​​​മെ​​​​​​​​ന്നാ​​​​​​​​ണ്. എ​​​​​​​​ന്നാ​​​​​​​​ല്‍ 2016ലെ ​​​​​​​​തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പി​​​​​​​​നേ​​​​​​​​ക്കാ​​​​​​​​ള്‍ 55 സീ​​​​​​​​റ്റു കു​​​​​​​​റ​​​​​​​​യും. 90 മു​​​​​​​​ത​​​​​​​​ല്‍ 108 സീ​​​​​​​​റ്റു​​​​​​​​വ​​​​​​​​രെ​​​​​​​​യാ​​​​​​​​ണ് ബി​​​​​​​​ജെ​​​​​​​​പി​​​​​​​​ക്കു പ്ര​​​​​​​​വ​​​​​​​​ചി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്.

കോ​​​​​​​​ണ്‍ഗ്ര​​​​​​​​സി​​​​​​​​നും ഇ​​​​​​​​ട​​​​​​​​തു പ​​​​​​​​ക്ഷ​​​​​​​​ത്തി​​​​​​​​നും കൂ​​​​​​​​ടി 39 സീ​​​​​​​​റ്റു​​​​​​​​വ​​​​​​​​രെ ല​​​​​​​​ഭി​​​​​​​​ക്കാം. മ​​​​​​​​റ്റു പ​​​​​​​​ല അ​​​​​​​​ഭി​​​​​​​​പ്രാ​​​​​​​​യ സ​​​​​​​​ര്‍വേ​​​​​​​​ക​​​​​​​​ളും​​​​​​​പ്ര​​​​​​​​വ​​​​​​​​ചി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത് ഈ ​​​​​​​​നി​​​​​​​​ല​​​​​​​​യി​​​​​​​​ല്‍ ത​​​​​​​​ന്നെ​​​​​​​​യാ​​​​​​​​ണ്. പ​​​​​​​​ക്ഷേ തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പ് അ​​​​​​​​ടു​​​​​​​​ക്കു​​​​​​​​മ്പോ​​​​​​​​ള്‍ കാ​​​​​​​​റ്റ് എ​​​​​​​​ങ്ങോ​​​​​​​​ട്ടും മാ​​​​​​​​റി വീ​​​​​​​​ശാം. കാ​​​​​​​​ര​​​​​​​​ണം ബം​​​​​​​​ഗാ​​​​​​​​ൾ ക​​​​​​​​ടു​​​​​​​​വ​​​​​​​​യ്ക്ക് മ​​​​​​​​ണി കെ​​​​​​​​ട്ടാ​​​​​​​​ൻ ത​​​​​​​​ക്കം പാ​​​​​​​​ർ​​​​​​​​ത്തി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത് അ​​​​​​ത്ര​​​​​​മേ​​​​​​ൽ ശ​​​​​​​ക്ത​​​​​​​രാ​​​​​​​യ എ​​​​​​​തി​​​​​​​രാ​​​​​​​ളി​​​​​​​ക​​​​​​​ളാ​​​​​​ണ്.

ബിജോ ജോ തോമസ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.