ബംഗാളിൽ ഇടതിന് 165 സീറ്റ്, കോണ്‍ഗ്രസിന് 92
ബംഗാളിൽ ഇടതിന് 165 സീറ്റ്, കോണ്‍ഗ്രസിന് 92
Saturday, March 6, 2021 1:57 AM IST
ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ​ബം​ഗാ​ൾ നി​യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു പാ​ർ​ട്ടി​ക​ളും കോ​ണ്‍ഗ്ര​സും ഐ​എ​സ്എ​ഫും ഉ​ൾ​പ്പെ​ടു​ന്ന സം​യു​ക്ത മോ​ർ​ച്ച​യു​ടെ സീ​റ്റ് ധാ​ര​ണ​യാ​യി. ഇ​ട​ത് പാ​ർ​ട്ടി​ക​ൾ 165 സീ​റ്റു​ക​ളി​ലും കോ​ണ്‍ഗ്ര​സ് 92 സീ​റ്റു​ക​ളി​ലും മ​ത്സ​രി​ക്കും. ഐ​എ​സ്എ​ഫ് 37 സീ​റ്റ്. വ​ട​ക്ക​ൻ ബം​ഗാ​ളി​ലെ മൂ​ന്ന് സീ​റ്റു​ക​ളെ ചൊ​ല്ലി​യു​ള്ള ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ൽ ഞാ​യ​റാ​ഴ്ച തീ​രു​മാ​നം എ​ടു​ക്കും.

അ​ബ്ബാ​സ് സി​ദ്ധി​ഖി അ​ടു​ത്തി​ടെ രൂ​പീ​ക​രി​ച്ച പാ​ർ​ട്ടി​യാ​ണ് ഐ​എ​സ്എ​ഫ്. മു​തി​ർ​ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വ് ആ​ന​ന്ദ് ശ​ർ​മ്മ പു​തി​യ പാ​ർ​ട്ടി​യാ​യ ഐ​എ​സ്എ​ഫു​മാ​യി സ​ഖ്യം ചേ​രു​ന്ന​തി​നെ എ​തി​ർ​ത്ത് രം​ഗ​ത്തു വ​ന്നി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നെ​തി​രേ, തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സി​നെ​യും ബി​ജെ​പി​യേ​യും ത​ക​ർ​ക്കാ​ൻ എ​ല്ലാ മ​തേ​ത​ര ക​ക്ഷി​ക​ളു​മാ​യും യോ​ജി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് പ​റ​ഞ്ഞ് ബം​ഗാ​ൾ കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തു.


പ​ശ്ചി​മ​ബം​ഗാ​ളി​ലെ 294 സീ​റ്റു​ക​ളി​ലേ​ക്കാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. എ​ട്ടു ഘ​ട്ട​മാ​യാ​ണ് വോ​ട്ടെ​ടു​പ്പ്. ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് മാ​ർ​ച്ച് 27 ന് ​ന​ട​ക്കും. ഏ​പ്രി​ൽ ഒ​ന്ന്, ആ​റ്, 10,17,22,16, ഏ​പ്രി​ൽ 29 തീ​യ​തി​ക​ളി​ലാ​യി​ട്ടാ​ണ് ബം​ഗാ​ളി​ലെ വോ​ട്ടെ​ടു​പ്പ്. മെ​യ് ര​ണ്ടി​നാ​ണ് വോ​ട്ടെ​ണ്ണ​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.