ആ​സാ​മി​ൽ പ്രിയങ്കയുടെ വാഗ്ദാനപ്പെരുമഴ
Saturday, March 6, 2021 1:57 AM IST
തേ​ജ്പൂ​ർ: ആ​സാ​മി​ൽ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ പൗ​ര​ത്വ നി​യ​മം അ​സാ​ധു​വാ​ക്കാ​നു​ള്ള പു​തി​യ നി​യ​മം കൊ​ണ്ടു​വ​രു​മെ​ന്ന് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക​ഗാ​ന്ധി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ഥം തേ​ജ്പൂ​രി​ൽ ന​ട​ത്തി​യ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു പ്രി​യ​ങ്ക.

രാ​ജ്യ​ത്ത് എ​ല്ലാ​യി​ട​ത്തും പൗ​ര​ത്വ നി​യ​മം ന​ട​പ്പി​ലാ​ക്കു​ന്ന​തി​നെ​ക്കു​റിച്ച് ബി​ജെ​പി സം​സാ​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ആ​സാ​മി​ലെ​ത്തു​ന്പോ​ൾ മൗ​നം പാ​ലി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്ത് ഈ ​വി​ഷ​യം സം​സാ​രി​ക്കാ​ൻ ബി​ജെ​പി ഭ​യ​പ്പെ​ടു​ക​യാ​ണെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ വീ​ട്ട​മ്മ​മാ​ർ​ക്ക് എ​ല്ലാ മാ​സ​വും 2000 രൂ​പ വീ​തം ന​ല്കും. എ​ല്ലാ വീ​ടു​ക​ളി​ലും സൗ​ജ​ന്യ​മാ​യി 200 യൂ​ണി​റ്റ് വൈ​ദ്യു​തി ന​ല്കു​മെ​ന്നും പ്രി​യ​ങ്ക അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.