കാറിൽ തനിച്ചാണെങ്കിലും മാസ്ക് നിർബന്ധം
Thursday, April 8, 2021 1:26 AM IST
ന്യൂ​ഡ​ൽ​ഹി: കാ​റി​ൽ ത​നി​ച്ചാ​ണു യാ​ത്ര ചെ​യ്യു​ന്ന​തെ​ങ്കി​ലും മാ​സ്ക് ധ​രി​ക്കു​ന്ന​തു നി​ർ​ബ​ന്ധ​മാ​ണെ​ന്നു ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. കാ​ർ പൊ​തു​ഇ​ട​മാ​ണെ​ന്നും മാ​സ്ക് സു​ര​ക്ഷാ ക​വ​ച​മാ​ണെ​ന്നും വി​ശ​ദ​മാ​ക്കി​യാ​ണു ജ​സ്റ്റീ​സ് പ്ര​തി​ഭ എം. ​സിം​ഗി​ന്‍റെ ഉ​ത്ത​ര​വ്. മാ​സ്ക് ധ​രി​ക്കാ​തെ കാ​റോ​ടി​ച്ച​തി​ന് 500 രൂ​പ പി​ഴ ഈ​ടാ​ക്കി​യ​തി​നെ​തി​രേ അ​ഭി​ഭാ​ഷ​ക​നാ​യ സൗ​ര​ഭ് ശ​ർ​മ​യും മ​റ്റു​ള്ള​വ​രും ന​ൽ​കി​യ ഹ​ർ​ജി​ക​ളി​ലാ​ണു കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.

ധ​രി​ക്കു​ന്ന​വ​ർ​ക്കും ചു​റ്റു​ള്ള​വ​ർ​ക്കും സു​ര​ക്ഷാ ക​വ​ച​മാ​ണ് മാ​സ്ക്. കാ​റി​ൽ ത​നി​ച്ചാ​ണെ​ങ്കി​ലും അ​തു​ധ​രി​ക്കു​ന്ന​ത് സ്വ​ന്തം സു​ര​ക്ഷ​യ്ക്കു വേ​ണ്ടി​യാ​ണ്. കോ​വി​ഡ് പ്ര​തി​സ​ന്ധി വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കോ​വി​ഡി​ൽനി​ന്നു ര​ക്ഷ നേ​ടു​ന്ന​തി​ന് ഒ​രാ​ൾ​ക്ക് ചെ​യ്യാ​നാ​വു​ന്ന ഏ​റ്റ​വും ചു​രു​ങ്ങി​യ കാ​ര്യം അ​താ​ണെ​ന്നും സിം​ഗി​ൾ ബെ​ഞ്ച് വി​ശ​ദീ​ക​രി​ച്ചു.


ത​നി​ച്ച് കാ​റി​ൽ സ​ഞ്ച​രി​ക്കു​ന്പോ​ൾ മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടി​ല്ലെ​ന്നു കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കാ​ൻ അ​ധി​കാ​ര​മു​ണ്ട്. എ​ന്നാ​ൽ, വാ​ഹ​നം ഓ​ടി​ക്കു​ന്പോ​ൾ മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നു ഡ​ൽ​ഹി സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​ട​തി ഉ​ത്ത​ര​വ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.