പലിശ നിരക്കിൽ മാറ്റമില്ല
പലിശ നിരക്കിൽ മാറ്റമില്ല
Thursday, April 8, 2021 1:26 AM IST
മും​​​​​ബൈ: പ​​​​​ലി​​​​​ശ​​​​​നി​​​​​ര​​​​​ക്കു​​​​​ക​​​​​ളി​​​​​ൽ മാ​​​​​റ്റം വ​​​​​രു​​​​​ത്താ​​​​​തെ റി​​​​​സ​​​​​ർ​​​​​വ് ബാ​​​​​ങ്ക് ഈ ​​​വ​​​ർ​​​ഷ​​​ത്തെ ആ​​​ദ്യ പ​​​​​ണ​​​വാ​​​യ്പാ ന​​​​​യം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. റി​​​​​പ്പോ നി​​​​​ര​​​​​ക്ക് നാ​​​​​ലു ശ​​​​​ത​​​​​മാ​​​​​ന​​​​​മാ​​​​​യും റി​​​​​വേ​​​​​ഴ്സ് റി​​​​​പ്പോ നി​​​​​ര​​​​​ക്ക് 3.35 ശ​​​​​ത​​​​​മാ​​​​​ന​​​​​മാ​​​​​യും തു​​​​​ട​​​​​രും. തു​​​ട​​​ർ​​​ച്ച​​​യാ​​​യ അ​​​ഞ്ചാം ത​​​വ​​​ണ​​​യാ​​​ണു നി​​​ര​​​ക്കു​​​ക​​​ളി​​​ൽ മാ​​​റ്റം വ​​​രു​​​ത്താ​​​തെ പ​​​ണ​​​വാ​​​യ്പാ ന​​​യം പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​ത്.

2021-22 സാ​​​​​ന്പ​​​​​ത്തി​​​​​ക​​​​​വ​​​​​ർ​​​​​ഷം രാ​​​​​ജ്യം 10.5 ശ​​​​​ത​​​​​മാ​​​​​നം വ​​​​​ള​​​​​ർ​​​​​ച്ച നേ​​​​​ടു​​​​​മെ​​​​​ന്നു പ്ര​​​​​തീ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യി ആ​​​​​ർ​​​​​ബി​​​​​ഐ ഗ​​​​​വ​​​​​ർ​​​​​ണ​​​​​ർ ശ​​​​​ക്തി​​​​​കാ​​​​​ന്ത ദാ​​​​​സ് പ​​​​​റ​​​​​ഞ്ഞു. അ​​​തേ​​​സ​​​മ​​​യം, പ​​​ണ​​​പ്പെ​​​രു​​​പ്പ നി​​​ര​​​ക്ക് ഉ​​​യ​​​രു​​​ന്ന​​​തു വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണെ​​​ന്ന് ആ​​​റം​​​ഗ മോ​​​ണി​​​റ്റ​​​റി പോ​​​ളി​​​സി ക​​​മ്മി​​​റ്റി വി​​​ല​​​യി​​​രു​​​ത്തി.


കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി​​​യെ​​​ത്തു​​​ട​​​ർ​​​ന്നു​​​ള്ള സാ​​​ന്പ​​​ത്തി​​​കാ​​​ഘാ​​​ത​​​ത്തി​​​ൽ​​​നി​​​ന്നു സ​​​ന്പ​​​ദ്ഘ​​​ട​​​ന തി​​​രി​​​ച്ചു​​​വ​​​ര​​​വി​​​ന്‍റെ പാ​​​ത​​​യി​​​ലാ​​​യ​​​തി​​​നാ​​​ലാ​​​ണു നി​​​ര​​​ക്കു​​​ക​​​ളി​​​ൽ മാ​​​റ്റം വ​​​രു​​​ത്താ​​​ത്തതെന്ന് മോ​​​ണി​​​റ്റ​​​റി പോ​​​ളി​​​സി ക​​​മ്മി​​​റ്റി അ​​​റി​​​യി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, രാ​​​ജ്യ​​​ത്ത് കോ​​​വി​​​ഡ് കേ​​​സു​​​ക​​​ൾ ഉ​​​യ​​​രു​​​ന്ന​​​തും വി​​​വി​​​ധ​​​യി​​​ട​​​ങ്ങ​​​ളി​​​ൽ ലോ​​​ക്ക്ഡൗ​​​ൺ ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തും സ​​​ന്പ​​​ദ്ഘ​​​ട​​​ന​​​യ്ക്കു വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.