വാക്സിൻ ക്ഷാമം: കേന്ദ്രത്തിനെതിരേ സംസ്ഥാനങ്ങൾ
വാക്സിൻ ക്ഷാമം: കേന്ദ്രത്തിനെതിരേ സംസ്ഥാനങ്ങൾ
Sunday, April 11, 2021 12:53 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: കോ​​​വി​​​ഡ് ര​​​ണ്ടാം ത​​​രം​​​ഗ​​​വ്യാ​​​പ​​​നം അ​​​തി​​​രൂ​​​ക്ഷ​​​മാ​​​കു​​​ന്ന​​​തി​​​നി​​​ടെ, വാ​​​ക്സി​​​ൻ ക്ഷാ​​​മം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ൾ ഭ​​​രി​​​ക്കു​​​ന്ന കൂ​​​ടു​​​ത​​​ൽ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ രം​​​ഗ​​​ത്ത്. മ​​​ഹാ​​​രാ​​​ഷ്ട്ര, ഛത്തീ​​​സ്ഗ​​​ഡ് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ​​​ക്കു പി​​​ന്നാ​​​ലെ പ​​​ഞ്ചാ​​​ബ്, രാ​​​ജ​​​സ്ഥാ​​​ൻ, ഡ​​​ൽ​​​ഹി സ​​​ർ​​​ക്കാ​​​രു​​​ക​​​ളാ​​​ണ് വാ​​​ക്സി​​​ൻ ക്ഷാ​​​മം ഉ​​​ന്ന​​​യി​​​ച്ച് രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്.

ര​​​ണ്ടു ദി​​​വ​​​സ​​​ത്തേ​​​ക്കു വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​നു​​​ള്ള വാ​​​ക്സി​​​ൻ മാ​​​ത്ര​​​മേ ബാ​​​ക്കി​​​യു​​​ള്ളൂ എ​​​ന്നും ഉ​​​ട​​​ന​​​ടി 30 ല​​​ക്ഷം ഡോ​​​സു​​​ക​​​ൾ കൂ​​​ടി ന​​​ൽ​​​ക​​​ണ​​​മെ​​​ന്നു രാ​​​ജ​​​സ്ഥാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ശോ​​​ക് ഗെ​​​ഹ്‌​​​ലോ​​​ട്ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. അ​​​ഞ്ചു ദി​​​വ​​​സ​​​ത്തേ​​​ക്കു​​​ള്ള വാ​​​ക്സി​​​ൻ മാ​​​ത്ര​​​മേ ബാ​​​ക്കി​​​യു​​​ള്ളു​​​ എന്ന് പ​​​ഞ്ചാ​​​ബ് മു​​​ഖ്യ​​​മ​​​ന്ത്രി അ​​​മ​​​രീ​​​ന്ദ​​​ർ സിം​​​ഗും ഏ​​​ഴു മു​​​ത​​​ൽ പ​​​ത്ത് ദി​​​വ​​​സ​​​ത്തേ​​​ക്കു​​​ള്ള സ്റ്റോ​​​ക്ക് മാ​​​ത്ര​​​മേ​​​യു​​​ള്ളുവെന്ന് ഡ​​​ൽ​​​ഹി മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ര​​​വി​​​ന്ദ് കേ​​​ജ​​​രി​​​വാ​​​ളും വെ​​​ളി​​​പ്പെ​​​ടു​​​ത്തി.


മ​​​ഹാ​​​രാ​​​ഷ്ട്ര, ഛത്തീ​​​സ്ഗ​​​ഡ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ വാ​​​ക്സി​​​ൻ ക്ഷാ​​​മ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് വി​​​ത​​​ര​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ൾ അ​​​ട​​​ച്ചി​​​ട്ട​​​തോ​​​ടെ​​​യാ​​​ണു വി​​​ഷ​​​യ​​​ത്തി​​​ൽ കേ​​​ന്ദ്ര​​​ത്തി​​​ലെ ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​രും സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ബി​​​ജെ​​​പി ഇ​​​ത​​​ര സ​​​ർ​​​ക്കാ​​​രു​​​ക​​​ളും ത​​​മ്മി​​​ലു​​​ള്ള പോ​​​ര് പ്ര​​​ക​​​ട​​​മാ​​​യ​​​ത്. ബി​​​ജെ​​​പി ഭ​​​രി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്ക് കൂ​​​ടു​​​ത​​​ൽ ഡോ​​​സ് ന​​​ൽ​​​കു​​​ന്പോ​​​ൾ കോ​​​ണ്‍ഗ്ര​​​സ് അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ൾ ഭ​​​രി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്ക് പ​​​ര്യാ​​​പ്ത​​​മാ​​​യ ഡോ​​​സ് ന​​​ൽ​​​കു​​​ന്നി​​​ല്ലെ​​​ന്നാ​​​ണ് ആ​​​ക്ഷേ​​​പം. എ​​​ന്നാ​​​ൽ, കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ലു​​​ള്ള വീ​​​ഴ്ച മ​​​റ​​​ച്ചു​​​വ​​​യ്ക്കാ​​​നാ​​​ണ് ചി​​​ല സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ വാ​​​ക്സി​​​ൻ ക്ഷാ​​​മ​​​മു​​​ണ്ടെ​​​ന്നു പ​​​റ​​​യു​​​ന്ന​​​തെ​​​ന്നു കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി ഹ​​​ർ​​​ഷ വ​​​ർ​​​ധ​​​ൻ പ്ര​​​തി​​​ക​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.