സിബിഎസ്ഇ 10, 12 ബോർഡ് പരീക്ഷകൾ മാറ്റിവയ്ക്കണമെന്നു രാഹുലും പ്രിയങ്കയും
സിബിഎസ്ഇ 10, 12 ബോർഡ് പരീക്ഷകൾ  മാറ്റിവയ്ക്കണമെന്നു രാഹുലും പ്രിയങ്കയും
Monday, April 12, 2021 1:09 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സി​ബി​എ​സ്ഇ 10, 12 ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള ബോ​ർ​ഡ് പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി​യും രം​ഗ​ത്ത്. ല​ക്ഷ​ക്ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​മാ​ണെ​ന്നും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ഭ​യ​വും ആ​ശ​ങ്ക​യും സ​ർ​ക്കാ​ർ ക​ണ​ക്കി​ലെ​ടു​ക്ക​ണ​മെ​ന്നും പ്രി​യ​ങ്ക കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ര​മേ​ശ് പൊ​ഖ്രി​യാ​ലി​ന് അ​യ​ച്ച ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ജ്യ​ത്തെ കോ​വി​ഡ് വ്യാ​പ​നം പ്ര​തി​ദി​ന നി​ര​ക്ക് ഒ​ന്ന​ര ല​ക്ഷം ക​ട​ന്ന​തു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്രി​യ​ങ്ക ക​ത്തെ​ഴു​തി​യ​ത്. എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​മെ​ന്ന​തു പ്രാ​യോ​ഗി​ക​മാ​കി​ല്ല. വ​ള​രെ അ​പ​ക​ട​ക​ര​മാ​യ സ്ഥി​തി​യാ​ണ് രാ​ജ്യ​ത്തു​ള്ള​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ൽ മാ​ത്ര​മ​ല്ല, അ​വ​രു​ടെ അ​ധ്യാ​പ​ക​രു​ടെ​യും പ​രീ​ക്ഷാ മേ​ൽ​നോ​ട്ട​ക്കാ​ർക്കും അ​വ​രു​ടെ​ കു​ടും​ബ​ത്തി​നും ഇ​തു​മൂ​ല​മു​ണ്ടാ​കു​ന്ന പ്ര​തി​സ​ന്ധി അ​പ​ക​ട​ക​ര​മാ​യ സ്ഥി​തി​യു​ണ്ടാ​ക്കും. ആ​ളു​ക​ൾ തി​ങ്ങി​ക്കൂ​ടു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് സം​സ്ഥാ​ന​ങ്ങ​ൾ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത് വി​ദ്യാ​ർ​ഥി​കൾ അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ൽ പെ​ടാ​ൻ നി​ർ​ബ​ന്ധി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നും പ്രി​യ​ങ്ക ചൂ​ണ്ടി​ക്കാ​ട്ടി.


കേ​ന്ദ്ര​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച കാ​ര്യം പ്രി​യ​ങ്ക ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​തി​നു പി​ന്നാ​ലെ പ്രി​യ​ങ്ക​യ്ക്കു പി​ന്തു​ണ​യു​മാ​യി രാ​ഹു​ൽ ഗാ​ന്ധി​യും രം​ഗ​ത്തെ​ത്തി. പ്രി​യ​ങ്ക​യു​ടെ ട്വീ​റ്റ് ഷെ​യ​ർ ചെ​യ്ത രാ​ഹു​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ ച​ർ​ച്ച​യ്ക്കു ശേ​ഷം മാ​ത്ര​മേ തീ​രു​മാ​ന​മെ​ടു​ക്കാ​വൂ​യെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഏ​ക​പ​ക്ഷീ​യ ന​ട​പ​ടി​ക​ളാ​ണ് എ​ടു​ക്കു​ന്ന​തെ​ന്ന് ആ​രോ​പി​ച്ച് ശി​വ​സേ​ന അ​ട​ക്ക​മു​ള്ള പാ​ർ​ട്ടി​ക​ളും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

18 വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കു​ള്ള വാ​ക്സി​ൻ ഇ​തു​വ​രെ പു​റ​ത്തി​റ​ങ്ങാ​ത്ത​തി​നാ​ൽ ബോ​ർ​ഡ് പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം വ്യാ​പ​ക​മാ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് ഒ​രു ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ക​ത്ത​യ​ച്ച​താ​യി സി​ബി​എ​സ്ഇ അ​ടു​ത്തി​ടെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

സി​ബി​എ​സ്ഇ 10, 12 ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള ബോ​ർ​ഡ് പ​രീ​ക്ഷ​ക​ൾ മേ​യ് നാ​ല് മു​ത​ൽ ന​ട​ത്താ​നാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ഫെ​ബ്രു​വ​രി- മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ൽ ന​ട​ത്തേ​ണ്ടി​യി​രു​ന്ന പ​രീ​ക്ഷ മേ​യ്-​ജൂ​ണി​ലേ​ക്കു മാ​റ്റി നി​ശ്ച​യി​ക്കു​ക​യാ​യി​രു​ന്നു. ഏ​ക​ദേ​ശം 11 ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ബോ​ർ​ഡ് പ​രീ​ക്ഷ എ​ഴു​തു​മെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.