റെംഡെസിവിറിന്‍റെ കയറ്റുമതി നിരോധിച്ചു
റെംഡെസിവിറിന്‍റെ കയറ്റുമതി നിരോധിച്ചു
Monday, April 12, 2021 1:09 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ കു​തി​ച്ചു​യ​രു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ന്‍റി വൈ​റ​ൽ മ​രു​ന്നാ​യ റെം​ഡെ​സി​വി​റി​ന്‍റെ ക​യ​റ്റു​മ​തി നി​രോ​ധി​ച്ചു. റെം​ഡെ​സി​വി​ർ ഇ​ഞ്ച​ക്ഷ​ൻ, റെം​ഡെ​സി​വി​ർ മ​രു​ന്നി​ന്‍റെ ഘ​ട​ക​ങ്ങ​ൾ എ​ന്നി​വ​യു​ടെ ക​യ​റ്റു​മ​തി​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ നി​രോ​ധി​ച്ച​ത്. കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​കു​ന്ന​തു വ​രെ​യാ​ണ് നി​രോ​ധ​നം.

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ റെം​ഡെ​സി​വിറിനു വ​ർ​ധി​ച്ച തോ​തി​ലു​ള്ള ആ​വ​ശ്യ​മു​ണ്ടാ​കു​മെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ. കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്ക് മ​രു​ന്ന് ല​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പാ​ക്കാ​നും പൂ​ഴ്ത്തി​വ​യ്പ് ത​ട​യാ​നും റെം​ഡെ​സി​വി​റി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ അ​വ​രു​ടെ വി​ത​ര​ണ​ക്കാ​രു​ടേ​ത് അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.


റെം​ഡെ​സി​വി​റി​ന്‍റെ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​നാ​യി ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ വ​കു​പ്പ് ആ​ഭ്യ​ന്ത​ര മ​രു​ന്ന നി​ർ​മാ​താ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ടെ ന്നും ​കേ​ന്ദ്ര സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.