തെരഞ്ഞെടുപ്പു കമ്മീഷൻ വിലക്കിനെതിരേ ധർണ നടത്തി മമത
തെരഞ്ഞെടുപ്പു കമ്മീഷൻ വിലക്കിനെതിരേ ധർണ നടത്തി മമത
Wednesday, April 14, 2021 1:23 AM IST
കോ​​​ൽ​​​ക്ക​​​ത്ത: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍റെ വി​​​ല​​​ക്കി​​​നെ​​​തി​​​രേ മൂ​​​ന്ന​​​ര​​​ മ​​​ണി​​​ക്കൂ​​​ർ ധ​​​ർ​​​ണ​​​യി​​​രു​​​ന്നു പ​​​ശ്ചി​​​മ ബം​​​ഗാ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും തൃ​​​ണ​​​മൂ​​​ൽ കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​യു​​​മാ​​​യ മ​​​മ​​​ത ബാ​​​ന​​​ർ​​​ജി. കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ലെ മ​​​യോ റോ​​​ഡി​​​ൽ 11.40ന് ​​​എ​​​ത്തി​​​യ മ​​​മ​​​ത മ​​​ഹാ​​​ത്മ ഗാ​​​ന്ധി പ്ര​​​തി​​​മ​​​യ്ക്ക​​​രി​​​കി​​​ലാ​​​ണു വീ​​​ൽ​​​ചെ​​​യ​​​റി​​​ൽ ധ​​​ർ​​​ണ​​​യി​​​രു​​​ന്ന​​​ത്.

ത​​​ന്നെ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ൽ​​​നി​​​ന്ന് 24 മ​​​ണി​​​ക്കൂ​​​ർ വി​​​ല​​​ക്കി​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍റെ ന​​​ട​​​പ​​​ടി ഭ​​​ര​​​ണ​​​ഘ​​​ട​​​നാവി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നാ​​​ണു മ​​​മ​​​ത ആ​​​രോ​​​പി​​​ക്കു​​​ന്ന​​​ത്. തൃ​​​ണ​​​മൂ​​​ൽ നേ​​​താ​​​ക്ക​​​ളോ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ മ​​​മ​​​ത​​​യ്ക്കൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. പാ​​​ർ​​​ട്ടി അം​​​ഗ​​​ങ്ങ​​​ളെ ധ​​​ർ​​​ണ​​​യി​​​രി​​​ക്കു​​​ന്ന സ്ഥ​​​ല​​​ത്തേ​​​ക്ക് അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നും ഒ​​​റ്റ​​​യ്ക്കു ധ​​​ർ​​​ണ​​​യി​​​രി​​​ക്കാ​​​നാ​​​യി​​രു​​ന്നു മ​​​മ​​​ത​​​യു​​​ടെ തീ​​​രു​​​മാ​​​ന​​​മെ​​​ന്നും പേ​​​രു വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​ത്ത തൃ​​​ണ​​​മൂ​​​ൽ നേ​​​താ​​​വ് ഏ​​​ജ​​​ൻ​​​സി​​​യോ​​​ടു പ​​​റ​​​ഞ്ഞു.


മ​​​മ​​​ത ക​​​ഴു​​​ത്തി​​​ൽ ക​​​റു​​​ത്ത സ്കാ​​​ർ​​​ഫ് ചു​​​റ്റി​​​യി​​​രു​​​ന്നു. ധ​​​ർ​​​ണ​​​യ്ക്കി​​​ടെ ഇ​​​ഷ്ട​​​വി​​​നോ​​​ദ​​​മാ​​​യ പെ​​​യി​​​ന്‍റിം​​​ഗി​​​നും അ​​​വ​​​ർ സ​​​മ​​​യം ക​​​ണ്ടെ​​​ത്തി.

തി​​​ങ്ക​​​ളാ​​​ഴ്ച രാ​​ത്രി എ​​​ട്ടു​​​മു​​​ത​​​ൽ 24 മ​​​ണി​​​ക്കൂ​​​ർ സ​​​മ​​​യ​​​ത്തേ​​​ക്കാ​​​ണ് മ​​​മ​​​ത​​​യ്ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ വി​​​ല​​​ക്കേ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. കേ​​​ന്ദ്രസേ​​​ന​​​യ്ക്കെ​​​തി​​​രാ​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ത്തെ തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു ന​​​ട​​​പ​​​ടി. ക​​​ഴി​​​ഞ്ഞ മാ​​​സം ന​​​ന്ദി​​​ഗ്രാ​​​മി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്ത​​​വെ പ​​​രി​​​ക്കേ​​​റ്റ മ​​​മ​​​ത, പി​​​ന്നീ​​​ട് വീ​​​ൽ​​​ചെ​​​യ​​​റി​​​ലാ​​​ണു സ​​​ഞ്ചാ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.