കേരളത്തിന് 7,74,710 ഡോസ് വാക്സിൻ കൂടി
കേരളത്തിന് 7,74,710 ഡോസ് വാക്സിൻ കൂടി
Friday, April 16, 2021 1:41 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ വി​ത​ര​ണ​ത്തി​നാ​യി 7,74,710 ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ കൂ​ടി കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​താ​യി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി അ​റി​യി​ച്ചു. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​ർ​ഷ വ​ർ​ധ​നു​മാ​യി ഡ​ൽ​ഹി​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​നു​ശേ​ഷ​മാ​ണ് എം​പി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കേ​ര​ള​ത്തി​ലേ​ക്ക് 2021 ഏ​പ്രി​ൽ 15 വ​രെ 58,02,790 ഡോ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. അ​തി​ൽ ഇ​തു​വ​രെ 52,87,484 ഡോ​സ് ആ​ണ് വി​ത​ര​ണം ചെ​യ്ത​തെ​ന്നും മ​ന്ത്രി വി​ശ​ദ​മാ​ക്കി​യെ​ന്നു കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് പ​റ​ഞ്ഞു.

കേ​ര​ളം നേ​രി​ടു​ന്ന വാ​ക്സി​ൻ ക്ഷാ​മ​ത്തെ കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​നാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി നേ​ര​ത്തേ സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തെ സ​മീ​പി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ന് 7,74,710 ഡോ​സ് വാ​ക്സി​ൻ കൂ​ടി ന​ൽ​കു​ന്ന​തി​നാ​യി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രി ഡോ ​ഹ​ർ​ഷ​വ​ർ​ധ​ൻ കേ​ന്ദ്ര ആ​രോ​ഗ്യ വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.