ഡൽഹിയിൽ വീക്കെൻഡ് കർഫ്യൂ
ഡൽഹിയിൽ വീക്കെൻഡ് കർഫ്യൂ
Friday, April 16, 2021 1:41 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​ന്‍റെ തീ​വ്ര​വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ൽ ആ​ഴ്ചാ​വ​സാ​ന (വീ​ക്കെ​ൻ​ഡ്) ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മാ​ളു​ക​ൾ, ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ, ജിം​ന്യേ​ഷ്യ​ങ്ങ​ൾ, സ്പാ​ക​ൾ തു​ട​ങ്ങി​യ​വ അ​ട​ച്ചി​ടും.

എ​ന്നാ​ൽ ഇ​ന്നു തു​ട​ങ്ങു​ന്ന വീ​ക്കെ​ൻ​ഡ് മാ​ത്ര​മാ​കും ഇ​പ്പോ​ൾ ക​ർ​ഫ്യൂ എ​ന്നും വ​രു​ന്ന ആ​ഴ്ച​ക​ളി​ൽ ആ​വ​ശ്യ​മെ​ങ്കി​ൽ ക​ർ​ഫ്യൂ വീ​ണ്ടും പ്ര​ഖ്യാ​പി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ പി​ന്നീ​ടു വി​ശ​ദീ​ക​രി​ച്ചു. ല​ഫ്. ഗ​വ​ർ​ണ​ർ അ​നി​ൽ ബൈ​ജാ​ലു​മാ​യി ന​ട​ത്തി​യ യോ​ഗ​ശേ​ഷം മു​ഖ്യ​മ​ന്ത്രി കേ​ജ​രി​വാ​ൾ ആ​ദ്യം ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ഈ​യാ​ഴ്ച മാ​ത്ര​മെ​ന്നു പ​റ​ഞ്ഞി​രു​ന്നി​ല്ല.

* ക​ർ​ഫ്യൂ സ​മ​യ​ത്ത് അ​വ​ശ്യ​സേ​വ​ന​ങ്ങ​ൾ മാ​ത്രം അ​നു​വ​ദി​ക്കും.
* മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച വി​വാ​ഹ​ങ്ങ​ൾ​ക്കു പാ​സോ​ടു കൂ​ടി നി​യ​ന്ത്രി​ത അ​നു​മ​തി.
* വി​വാ​ഹ​ങ്ങ​ൾ​ക്ക് 50 പേ​ർ​ക്കും മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്ക് 20 പേ​ർ​ക്കും അ​നു​മ​തി.
* വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്നു വ​രു​ന്ന​വ​ർ​ക്കും പോ​കു​ന്ന​വ​ർ​ക്കും യാ​ത്ര​യ്ക്ക് ക​ർ​ഫ്യൂ പാ​സ്.
* സി​നി​മാ തീ​യേ​റ്റ​റു​ക​ളി​ൽ 30 ശ​ത​മാ​നം പേ​ർ​ക്കു മാ​ത്രം പ്ര​വേ​ശ​നാ​നു​മ​തി.
* ഹോ​ട്ട​ലു​ക​ളി​ലും റസ്റ്റ​റ​ന്‍റു​ക​ളി​ലും ഇ​രു​ന്നു ക​ഴി​ക്കാ​നാ​കി​ല്ല. ഹോം ​ഡെ​ലി​വ​റി​യാ​കാം.
* ഓ​രോ മേ​ഖ​ല​യി​ലും ഓ​രോ ആ​ഴ്ച​ച്ചന്ത​ക​ൾ മാ​ത്രം.
* എ​ല്ലാ രാ​ഷ്ട്രീ​യ, മ​ത, സാ​മൂ​ഹ്യ സ​മ്മേ​ള​ന​ങ്ങ​ൾ​ക്കും വി​ല​ക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.