ഛത്തീസ്ഗഡിൽ രണ്ടു പോലീസുകാർ കൊല്ലപ്പെട്ടു
Saturday, April 17, 2021 12:53 AM IST
സു​​ക്മ: ഛത്തീ​​സ്ഗ​​ഡി​​ൽ ര​​ണ്ടു പോ​​ലീ​​സു​​കാ​​രെ അ​​ജ്ഞാ​​ത​​സം​​ഘം കൊ​​ല​​പ്പെ​​ടു​​ത്തി. മാ​​വോ​​യി​​സ്റ്റ് സ്വാ​​ധീ​​ന മേ​​ഖ​​ല​​യാ​​യ സു​​ക്മ ജി​​ല്ല​​യി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. അ​​സി​​സ്റ്റ​​ന്‍റ് കോ​​ൺ​​സ്റ്റ​​ബി​​ൾ​​മാ​​രായ ധ​​നി​​രാം ക​​ശ്യ​​പ്, പു​​നെം ഹ​​ദ്മ എ​​ന്നി​​വ​​രാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്.

വ്യാ​​ഴാ​​ഴ്ച വൈ​​കു​​ന്നേ​​ര​​മാ​​ണ് ഇ​​വ​​രു​​ടെ മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ക​​ണ്ടെ​​ത്തി​​യ​​ത്. ഭേ​​ജി പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലാ​​യി​​രു​​ന്നു ഇ​​വ​​ർ ജോ​​ലി ചെ​​യ്തി​​രു​​ന്ന​​ത് . വ്യാ​​ഴാ​​ഴ്ച ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്ന​​ര​​യോ​​ടെ മോ​​ട്ടോ​​ർ​​സൈ​​ക്കി​​ളി​​ൽ പ​​ല​​ച​​ര​​ക്കു​​ക​​ട​​യി​​ലേ​​ക്കു പോ​​യ ഇ​​രു​​വ​​രെ​​യും കൊ​​ല്ല​​പ്പെ​​ട്ട​​ നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു. പോ​​ലീ​​സു​​കാ​​രു​​ടെ കൊ​​ല​​പാ​​ത​​ക​​ത്തി​​നു പി​​ന്നി​​ൽ മാ​​വോ​​യി​​സ്റ്റു​​ക​​ള​​ല്ലെ​​ന്നാ​​ണു പ്രാ​​ഥ​​മി​​ക നി​​ഗ​​മ​​നം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.