കാലവർഷം: കേ​രളത്തിൽ കൂ​ടു​ത​ൽ മ​ഴ ലഭിക്കും
കാലവർഷം: കേ​രളത്തിൽ കൂ​ടു​ത​ൽ മ​ഴ ലഭിക്കും
Saturday, April 17, 2021 1:29 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഈ ​വ​ർ​ഷം തെ​ക്കുപ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷം (ഇ​ട​വ​പ്പാ​തി) സാ​ധാ​ര​ണ രീ​തി​യി​ലാ​യി​രി​ക്കു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ വ​കു​പ്പ്. കേ​ര​ള​ത്തി​ൽ ഇ​ത്ത​വ​ണ സാ​ധാ​ര​ണ​യി​ൽ കൂ​ടു​ത​ൽ മ​ഴ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഭൗ​മ​ശാ​സ്ത്ര മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി എം. ​രാ​ജീ​വ​ൻ പ​റ​ഞ്ഞു.

ജൂ​ണ്‍ ആ​ദ്യ​ത്തോ​ടെ കേ​ര​ള തീ​ര​ത്ത് മ​ണ്‍സൂ​ണ്‍ എ​ത്താ​നാ​ണു സാ​ധ്യ​ത​യെ​ന്നും ജൂ​ണ്‍ മു​ത​ൽ സെ​പ്റ്റം​ബ​ർ വ​രെ​യു​ള്ള കാ​ലാ​വ​സ്ഥാ പ്ര​വ​ച​ന​ങ്ങ​ൾ വി​ശ​ദ​മാ​ക്കി ഭൗ​മ​ശാ​സ്ത്ര സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. തെ​ക്കുപ​ടി​ഞ്ഞാ​റ​ൻ മ​ണ്‍സൂ​ണി​ന്‍റെ ലോം​ഗ് പീ​രി​യ​ഡ് ആ​വ​റേ​ജ് (എ​ൽ​പി​എ) 98 ശ​ത​മാ​ന​മാ​യി​രി​ക്കും.


ദേ​ശീ​യ ശ​രാ​ശ​രി മ​ണ്‍സൂ​ണ്‍ മ​ഴ 88 സെ​ന്‍റിമീ​റ്റ​ർ ആ​ണ്. മ​ണ്‍സൂ​ണ്‍ ജൂ​ണ്‍ ആ​ദ്യ​ത്തോ​ടെ കേ​ര​ള​ത്തി​ലെ​ത്തു​ക​യും സെ​പ്റ്റം​ബ​ർ അ​വ​സാ​ന​ത്തോ​ടെ രാ​ജ​സ്ഥാ​നി​ൽ അ​വ​സാ​നി​ക്കു​ക​യും ചെ​യ്യും.

ഇ​ത്ത​വ​ണ കാ​ല​വ​ർ​ഷം സാ​ധ​ര​ണ​യി​ലാ​കാ​ൻ 40 ശ​ത​മാ​നം സാ​ധ്യ​ത​യാ​ണു​ള്ള​ത്. സാ​ധാ​ര​ണ​യി​ൽ കൂ​ടു​ത​ൽ മ​ഴ ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത 16 ശ​ത​മാ​ന​വും സാ​ധാ​ര​ണ​യി​ൽ കു​റ​വു മ​ഴ ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത 25 ശ​ത​മാ​ന​വു​മാ​ണെ​ന്നും കാ​ലാ​വ​സ്ഥാ പ്ര​വ​ച​ന​ത്തി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.