കുംഭമേളയിൽ പങ്കെടുത്ത എണ്‍പതോളം സന്യാസിമാർക്ക് കോവിഡ്
കുംഭമേളയിൽ പങ്കെടുത്ത എണ്‍പതോളം സന്യാസിമാർക്ക് കോവിഡ്
Saturday, April 17, 2021 2:08 AM IST
ന്യൂ​ഡ​ൽ​ഹി: ഹ​രി​ദ്വാ​റി​ലെ കും​ഭ​മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത എ​ണ്‍പ​തോ​ളം സ​ന്യാ​സി​മാ​ർ​ക്ക് കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ഓ​ൾ ഇ​ന്ത്യ അ​ഖാ​ഡ പ​രി​ഷ​ദ് നേ​താ​വ് മ​ഹ​ന്ത് ന​രേ​ന്ദ്ര​ഗി​രി​യും കോ​വി​ഡ് ബാ​ധി​ത​രാ​യ​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കും​ഭ​മേ​ള​യി​ൽ നി​ന്നു പി​ന്മാ​റു​ന്ന​താ​യി 13 അ​ഖാ​ഡ​ക​ളി​ൽ ഒ​ന്നാ​യ നി​ര​ഞ്ജി​നി അ​ഖാ​ഡ അ​റി​യി​ച്ചു.

ഏ​പ്രി​ൽ 12 മു​ത​ൽ 14 വ​രെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കും​ഭ​മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത 1701 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ മ​ഹാ​നി​ർ​വാ​ണി അ​ഖാ​ഡ​യി​ലെ പ്ര​ധാ​ന സ​ന്യാ​സി​ക​ളി​ലൊ​രാ​ളാ​യ സ്വാ​മി ക​പി​ൽ​ദേ​വ് കോ​വി​ഡ് ചി​കി​ത്സ​യ്ക്കി​ടെ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തി​നു പി​ന്നാ​ലെ കും​ഭ​മേ​ള തു​ട​ര​ണോ​യെ​ന്ന കാ​ര്യ​ത്തി​ൽ അ​ഖാ​ഡ​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും ഉ​ത്ത​രാ​ഖ​ണ്ഡ് സ​ർ​ക്കാ​രും ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് നി​ര​ഞ്ജ​നി അ​ഖാ​ഡ പി​ന്മാ​റി​യ​ത്.


ഹ​രി​ദ്വാ​റി​ലെ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ സ്ഥി​തി​യും തീ​ർ​ഥാ​ട​ക​രി​ൽ രോ​ഗ വ്യാ​പ​നം കൂ​ടു​ന്ന​തും ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​ന​മെ​ന്ന് അ​ഖാ​ഡ സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര പു​രി പ​റ​ഞ്ഞു.

കോ​വി​ഡ് പ​ട​രു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്ത് ച​ട​ങ്ങു​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കാ​ൻ സം​ഘാ​ട​ക​ർ തീ​രു​മാ​നി​ച്ചു. തീ​ർ​ഥാ​ട​ക​രു​ടെ ഇ​ട​യി​ലും സ​ന്യാ​സി​മാ​ർ​ക്കും കോ​വി​ഡ് പ​രി​ശോ​ധ​ന ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി ഹ​രി​ദ്വാ​ർ ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ശം​ഭു​കു​മാ​ർ ഝാ ​അ​റി​യി​ച്ചു. കും​ഭ​മേ​ള​യ്ക്കാ​യി ല​ക്ഷ​ത്തി​ൽ​പ്പ​രം ആ​ളു​ക​ളെ തി​ങ്ങി​ക്കൂ​ടാ​ൻ അ​നു​വ​ദി​ച്ച​തി​നെ വി​മ​ർ​ശി​ച്ച് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ വ​രെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.