കോവിഡ്: ഡൽഹിയിൽ റേഷൻ സൗജന്യമാക്കി
കോവിഡ്: ഡൽഹിയിൽ  റേഷൻ സൗജന്യമാക്കി
Wednesday, May 5, 2021 12:06 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​സ​ന്ധി അ​തി​രൂ​ക്ഷ​മാ​യ ഡ​ൽ​ഹി​യി​ൽ സൗ​ജ​ന്യറേ​ഷ​നും ഓ​ട്ടോ-​ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ​ക്ക് ധ​ന​സ​ഹാ​യ​വും പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. ഡ​ൽ​ഹി​യി​ലെ 72 ല​ക്ഷം കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കു​മെ​ന്നു കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു.

അ​ടു​ത്ത ര​ണ്ടു മാ​സ​ത്തേ​ക്കാ​ണു സൗ​ജ​ന്യ റേ​ഷ​ൻ. അ​തി​നു പു​റ​മേ​യാ​ണ് ഓ​ട്ടോ-​ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ​ക്ക് 5000 രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച​ത്. ഡ​ൽ​ഹി​യി​ലെ കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ന് വേ​ഗം ശ​മ​നമു​ണ്ടാ​കു​മെ​ന്നും ലോ​ക്ക്ഡൗ​ണ്‍ അ​ധി​ക കാ​ല​ത്തേ​ക്കു നീ​ട്ടേ​ണ്ടിവ​രി​ല്ലെ​ന്നു​മാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


ഡ​ൽ​ഹി​യി​ലെ ഓ​ട്ടോ-​ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ​ക്ക് ക​ഴി​ഞ്ഞ ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്തും 5000 രൂ​പ ധ​ന​സ​ഹാ​യം ന​ൽ​കി​യി​രു​ന്നു. ഇ​ത് ഇ​ത്ത​വ​ണ​യും തു​ട​രു​മെ​ന്നാ​ണ് കേ​ജ​രി​വാ​ൾ അ​റി​യി​ച്ച​ത്. 1,56,000 ഡ്രൈ​വ​ർ​മാ​ർ​ക്ക് ഇ​ത് പ്ര​യോ​ജ​നം ചെ​യ്യും. സൗ​ജ​ന്യ​മാ​യി റേ​ഷ​ൻ ന​ൽ​കാ​നു​ള്ള തീ​രു​മാ​നം വ​ഴി 72ല​ക്ഷം ജ​ന​ങ്ങ​ൾ​ക്ക് ഗു​ണം ചെ​യ്യു​മെ​ന്നും അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.