85 ലക്ഷം ഡോസ് കിട്ടിയാൽ മുഴുവൻ ഡൽഹിക്കാർക്കും വാക്സിൻ: കേജരിവാൾ
85 ലക്ഷം ഡോസ് കിട്ടിയാൽ മുഴുവൻ ഡൽഹിക്കാർക്കും വാക്സിൻ: കേജരിവാൾ
Sunday, May 9, 2021 12:26 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​തി​മാ​സം 85 ല​ക്ഷം ഡോ​സ് വാ​ക്സി​ൻ കി​ട്ടി​യാ​ൽ മാ​ത്ര​മേ മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ മു​ഴു​വ​ൻ ഡ​ൽ​ഹി​ക്കാ​ർ​ക്കും കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ ന​ൽ​കാ​ൻ ക​ഴി​യൂ എ​ന്നു മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. നി​ല​വി​ൽ പ്ര​തി​ദി​നം ഡ​ൽ​ഹി​യി​ൽ ഒ​രു ല​ക്ഷം വാ​ക്സി​ൻ ഡോ​സു​ക​ളാ​ണ് ന​ൽ​കു​ന്ന​ത്. ഇ​ത് മൂ​ന്നു ല​ക്ഷമാ​ക്കി വ​ർ​ധി​പ്പി​ക്കേ​ണ്ട​തു​ണ്ട്.

ഡ​ൽ​ഹി​യോ​ടു ചേ​ർ​ന്ന അ​യ​ൽ പ്രദേശ​ങ്ങ​ളായ ഫ​രീ​ദാ​ബാ​ദ്, ഗാ​സി​യാ​ബാ​ദ്, സോ​നി​പ്പ​ത്ത്, ഗു​ഡ്ഗാ​വ്, നോ​യി​ഡ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രും ഡ​ൽ​ഹി​യി​ൽ നി​ന്നാ​ണ് വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​ത്. ശ​രി​യാ​യ അ​ള​വി​ൽ വാ​ക്സി​ൻ ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ മു​ഴു​വ​ൻ ഡ​ൽ​ഹി​ക്കാ​ർ​ക്കും മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ വാ​ക്സി​ൻ ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്ന് കേ​ജ​രി​വാ​ൾ ആ​വ​ർ​ത്തി​ച്ചു.

കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​ത്തെ പ്ര​തീ​ക്ഷി​ക്കു​ന്നു എ​ങ്കി​ൽ ജ​ന​ങ്ങ​ൾ​ക്ക് എ​ത്ര​യും വേ​ഗം വാ​ക്സി​ൻ ന​ൽ​കേ​ണ്ട​താ​ണെ​ന്നും കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു.
ഡ​ൽ​ഹി​യി​ൽ 18നും 45​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കാ​ൻ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.