ഡൽഹിയിൽ ലോക്ഡൗണ്‍ ഒരാഴ്ചകൂടി
ഡൽഹിയിൽ ലോക്ഡൗണ്‍ ഒരാഴ്ചകൂടി
Monday, May 10, 2021 12:44 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഡ​ൽ​ഹി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ലോ​ക്ഡൗ​ണ്‍ ഒ​രാ​ഴ്ച കൂ​ടി നീ​ട്ടി​യ​താ​യി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ അ​റി​യി​ച്ചു.

ഇ​ന്നു രാ​വി​ലെ അ​വ​സാ​നി​ക്കേ​ണ്ടി​യി​രു​ന്ന ലോ​ക്ഡൗ​ണ്‍ മേ​യ് 17 രാ​വി​ലെ അ​ഞ്ച് വ​രെ​യാ​ണ് നീ​ട്ടി​യ​ത്. ജ​മ്മു കാ​ഷ്മീ​ർ, ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ക​ർ​ഫ്യു- ലോക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളും അ​ടു​ത്ത ആ​ഴ്ച വ​രെ നീ​ട്ടി​യി​ട്ടു​ണ്ട്. പ്ര​തി​ദി​ന കോ​വി​ഡ് സ്ഥീ​രി​ക​ര​ണ​വും ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കും കു​റ​ഞ്ഞെ​ങ്കി​ലും കൂ​ടു​ത​ൽ ശ​ക്ത​മാ​യ നി​യ​ന്ത്ര​ണ​മാ​ണ് ഈയാ​ഴ്ച ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്നു കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു. മെ​ട്രോ ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​ല്ല. ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു ലോ​ക്ഡൗ​ണ്‍ കാ​ല​യ​ള​വ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തേ​ണ്ട തു​ണ്ടെ ന്നും ​മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.


ഡ​ൽ​ഹി​ നേ​രി​ട്ടി​രു​ന്ന പ്ര​ധാ​ന പ്ര​ശ്നം ഓ​ക്സി​ജൻ ക്ഷാ​മ​മാ​യി​രു​ന്നു. അ​ത് കേ​ന്ദ്ര​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മെ​ച്ച​പ്പെ​ടു​ത്താ​നാ​യി. ഏ​പ്രി​ൽ മ​ധ്യ​ത്തി​ൽ 35 ശ​ത​മാ​ന​മാ​യി​രു​ന്ന ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 23 ശ​ത​മാ​ന​മാ​യി കു​റ​യ്ക്കാ​നാ​യെ​ന്നും മു​ഖ്യ​മ​ന്ത്രി വി​ശ​ദ​മാ​ക്കി. ഏ​പ്രി​ൽ 23 മു​ത​ലാ​ണ് ഡ​ൽ​ഹി​യി​ൽ പൂ​ർ​ണ ലോ​ക്ക്ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

അ​തേ​സ​മ​യം, ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ഭാ​ഗി​ക ലോ​ക്ഡൗ​ണ്‍ മേ​യ് 17 വ​രെ നീ​ട്ടി​യ​താ​യി അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ന​വ​നീ​ത് സേ​ഹ്ഗാ​ൾ അ​റി​യി​ച്ചു.
മേ​യ് പ​ത്ത് വ​രെ​യാ​ണു നേ​രത്തേ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​ത്. മെ​ഡി​ക്ക​ൽ, അ​വ​ശ്യ സ​ർ​വീ​സ് ഒ​ഴി​കെയു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ൾ​ക്കും യു​പി​യി​ൽ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.