തദ്ദേശസ്ഥാപനങ്ങൾക്ക് കേന്ദ്രത്തിന്‍റെ കോവിഡ് ഗ്രാന്‍റ് 8923 കോടി
തദ്ദേശസ്ഥാപനങ്ങൾക്ക് കേന്ദ്രത്തിന്‍റെ കോവിഡ് ഗ്രാന്‍റ് 8923 കോടി
Monday, May 10, 2021 12:44 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 25 സം​സ്ഥാ​ന​ങ്ങ​ളി​ലെ ത​ദ്ദേ​ശ​ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്രസ​ർ​ക്കാ​ർ 8923 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.

ഗ്രാ​മ, ബ്ലോ​ക്ക്, ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ഗ്രാ​ന്‍റാ​യാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. കേ​ര​ള​ത്തി​നു 240.6 കോ​ടി രൂ​പ ല​ഭി​ക്കും. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​ണ് 15-ാം ധ​ന​കാ​ര്യ ക​മ്മീ​ഷ​ന്‍റെ ശി​പാ​ർ​ശ പ്ര​കാ​രം ഗ്രാ​ന്‍റ് അ​നു​വ​ദി​ച്ച​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​നു 1441.6 കോ​ടി രൂ​പ​യും മ​ഹാ​രാ​ഷ്‌​ട്ര​യ്ക്കു 861.4 കോ​ടി​യും പ​ശ്ചി​മ ബം​ഗാ​ളി​നു 652.2 കോ​ടി​യും മ​ധ്യ​പ്ര​ദേ​ശി​നു 588.8 കോ​ടി​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത മാ​സ​ത്തോ​ടെ ഈ ​തു​ക സം​സ്ഥാ​ന​ങ്ങ​ൾ​ക്കു ല​ഭ്യ​മാ​കു​മെ​ന്നു കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ എ​ക്സ​പെ​ൻ​ഡിച്ച​ർ വി​ഭാ​ഗം പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.


പ്രാ​ദേ​ശി​ക ആ​വ​ശ്യ​ങ്ങ​ൾ നേ​രി​ടു​ന്ന​തി​നു​ള്ള 2021-22 വ​ർ​ഷ​ത്തെ അ​ൺ​ടൈ​ഡ് ഗ്രാ​ന്‍റി​ന്‍റെ ആ​ദ്യഗ​ഡു​വാ​ണ് ശ​നി​യാ​ഴ്ച അ​നു​വ​ദി​ച്ച​ത്. കോ​വി​ഡ്-19 മ​ഹാ​മാ​രി​യെ നേ​രി​ടു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ വി​വി​ധ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ​ക്കും സ​മാ​ശ്വാ​സ ന​ട​പ​ടി​ക​ൾ​ക്കു​മാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഈ ​സ​ഹാ​യധ​നം വി​നി​യോ​ഗി​ക്കാം.

പതിനഞ്ചാം ധ​ന​കാ​ര്യ ക​മ്മീ​ഷ​ന്‍റെ ശി​പാ​ർ​ശ​ക​ൾ പ്ര​കാ​രം, അ​ൺ​ടൈ​ഡ് ഗ്രാ​ന്‍റി​ന്‍റെ ആ​ദ്യ ഗ​ഡു 2021 ജൂ​ണി​ലാ​ണ് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ന​ല്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ, കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നി​ശ്ചി​ത സ​മ​യ​ത്തി​ന് മു​മ്പുത​ന്നെ സ​ഹാ​യ​ധ​നം അ​നു​വ​ദി​ക്കാ​ൻ ധ​ന​മ​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.