സ്റ്റാലിന്‍റെ കോവിഡ് സഹായ പദ്ധതി
സ്റ്റാലിന്‍റെ കോവിഡ് സഹായ പദ്ധതി
Tuesday, May 11, 2021 12:40 AM IST
ചെ​​​ന്നൈ: ​​​അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​റി മൂ​​​ന്നു ദി​​​വ​​​സ​​​ത്തി​​​ന​​​കം കോ​​​വി​​​ഡ് ധ​​​ന​​​സ​​​ഹാ​​​യം യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​ക്കി ത​​​മി​​​ഴ്നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി സ്റ്റാ​​​ലി​​​ൻ. റേ​​​ഷ​​​ൻ​​​കാ​​​ർ​​​ഡ് ഉ​​​ട​​​മ​​​ക​​​ൾ​​​ക്കു പ്ര​​​ഖ്യാ​​​പി​​​ച്ച 4,000 രൂ​​​പ സ​​​ഹാ​​​യ​​​ത്തി​​​ന്‍റെ ആ​​​ദ്യ ഗ​​​ഡു​​​വാ​​​യ 2000 രൂ​​​പ ഇ​​​ന്ന​​​ലെ ന​​​ല്കാ​​​ൻ തു​​​ട​​​ങ്ങി.

സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ഏ​​​ഴ് ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കു ധ​​​ന​​​സ​​​ഹാ​​​യം കൈ​​​മാ​​​റി സ്റ്റാ​​​ലി​​​ൻ പ​​​ദ്ധ​​​തി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.


ഏ​​​ഴി​​​ന് അ​​​ധി​​​കാ​​​ര​​​മേ​​​റ്റ സ്റ്റാ​​​ലി​​​ൻ ആ​​​ദ്യം ഒ​​​പ്പു​​​വ​​​ച്ച ഫ​​​യ​​​ലു​​​ക​​​ളി​​​ലൊ​​​ന്ന് ഈ ​​​പ​​​ദ്ധ​​​തി​​​യു​​​ടേ​​​താ​​​യി​​​രു​​​ന്നു.
4,153.39 കോ​​​ടി രൂ​​​പ​​​യാ​​ണു പ​​​ദ്ധ​​​തിച്ചെ​​​ല​​​വ്. സ്റ്റാ​​​ലി​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ​വാ​​​ഗ്ദാ​​​നം​​കൂ​​​ടി​​​യാ​​​യി​​​രു​​​ന്നു ഈ ​​​പ​​​ദ്ധ​​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.