ബംഗാളിൽ 43 മന്ത്രിമാർ അധികാരമേറ്റു
ബംഗാളിൽ 43 മന്ത്രിമാർ അധികാരമേറ്റു
Tuesday, May 11, 2021 12:40 AM IST
കോ​​ൽ​​ക്ക​​ത്ത: ബം​​ഗാ​​ളി​​ൽ 43 തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സ് മ​​ന്ത്രി​​മാ​​ർ ഇ​​ന്ന​​ലെ സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്ത് അ​​ധി​​കാ​​ര​​മേ​​റ്റു. രാ​​ജ്ഭ​​വ​​നി​​ൽ ന​​ട​​ന്ന ല​​ളി​​ത​​മാ​​യ ച​​ട​​ങ്ങി​​ൽ ഗ​​വ​​ർ​​ണ​​ർ ജ​​ഗ്ദീ​​പ് ധ​​ൻ​​ക​​ർ സ​​ത്യ​​വാ​​ച​​കം ചൊ​​ല്ലി​​ക്കൊ​​ടു​​ത്തു. അ​​മി​​ത് മി​​ത്ര, ബ്ര​​ത്യ ബ​​സു, ര​​തി​​ൻ ഘോ​​ഷ് എ​​ന്നി​​വ​​ർ വെ​​ർ​​ച്വ​​ലാ​​യാ​​ണു സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്ത​​ത്.

ഇ​​ന്ന​​ലെ സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്ത​​ 24 പേ​​ർ കാ​​ബി​​ന​​റ്റ് മ​​ന്ത്രി​​മാ​​രും പ​​ത്തു പേ​​ർ സ്വ​​ത​​ന്ത്ര ചു​​മ​​ത​​ല​​യു​​ള്ള സ​​ഹ​​മ​​ന്ത്രി​​മാ​​രു​​മാ​​ണ്. ഇ​​ന്ന​​ലെ സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്ത​​വ​​രി​​ൽ എ​​ട്ടു പേ​​ർ വ​​നി​​ത​​ക​​ളാ​​ണ്. ഇ​​തോ​​ടെ മു​​ഖ്യ​​മ​​ന്ത്രി മ​​മ​​ത ബാ​​ന​​ർ​​ജി അ​​ട​​ക്കം മ​​ന്ത്രി​​സ​​ഭ​​യി​​ൽ വ​​നി​​ത​​ക​​ൾ ഒ​​ന്പ​​താ​​യി. ശ​​ശി പാ​​ൻ​​ജ​​യാ​​ണു കാ​​ബി​​ന​​റ്റ് പ​​ദ​​വി​​യു​​ള്ള ഏ​​ക മ​​ന്ത്രി.


ആ​​ഭ്യ​​ന്ത​​രം ഉ​​ൾ​​പ്പെ​​ടെ പ്ര​​മു​​ഖ വ​​കു​​പ്പു​​ക​​ളെ​​ല്ലാം മു​​ഖ്യ​​മ​​ന്ത്രി മ​​മ​​ത ബാ​​ന​​ർ​​ജി കൈ​​കാ​​ര്യം ചെ​​യ്യും. മു​​ൻ മ​​ന്ത്രി​​സ​​ഭ​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന സു​​ബ്ര​​ത മു​​ഖ​​ർ​​ജി, ഫി​​ർ​​ഹാ​​ദ് ഹ​​ക്കീം, പാ​​ർ​​ഥ ചാ​​റ്റ​​ർ​​ജി എ​​ന്നി​​വ​​ർ​​ക്ക് ഇ​​ത്ത​​വ​​ണ​​യും മ​​ന്ത്രി​​സ്ഥാ​​നം ല​​ഭി​​ച്ചു. മു​​ൻ ക്രി​​ക്ക​​റ്റ്താ​​രം മ​​നോ​​ജ് തി​​വാ​​രി​​ക്കും മ​​ന്ത്രി​​സ​​ഭ​​യി​​ൽ ഇ​​ടം ല​​ഭി​​ച്ചു. കോ​​ൺ​​ഗ്ര​​സ് വി​​ട്ട് തൃ​​ണ​​മൂ​​ലി​​ൽ ചേ​​ർ​​ന്ന മ​​ന​​സ് ഭു​​നി​​യ ആ​​ണ് ജ​​ല​​വി​​ഭ​​വ വ​​കു​​പ്പ് മ​​ന്ത്രി. മ​​മ​​ത ബാ​​ന​​ർ​​ജി​​യു​​ടെ ആ​​ദ്യ സ​​ർ​​ക്കാ​​രി​​ൽ കോ​​ൺ​​ഗ്ര​​സ് പ്ര​​തി​​നി​​ധി​​യെ​​ന്ന നി​​ല​​യി​​ൽ ഭു​​നി​​യ മ​​ന്ത്രി​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.