തെറ്റുകൾക്കു മോദി പ്രായശ്ചിത്തം ചെയ്യണമെന്നു കോണ്‍ഗ്രസ്
തെറ്റുകൾക്കു മോദി പ്രായശ്ചിത്തം ചെയ്യണമെന്നു കോണ്‍ഗ്രസ്
Tuesday, May 11, 2021 12:40 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​സ​ന്ധി കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ടു​ക​യും മ​ഹാ​മാ​രി​യി​ൽ ജ​നം ദു​രി​ത​ത്തി​ലാ​യ​പ്പോ​ഴും സെ​ൻ​ട്ര​ൽ വി​സ്ത പ​ദ്ധ​തി അ​ട​ക്കം വ്യ​ക്തി അ​ജ​ൻ​ഡ​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​ക​യും ചെ​യ്യു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​ന്‍റെ തെ​റ്റു​ക​ൾ​ക്കു പ്രാ​യ​ശ്ചി​ത്തം ചെ​യ്യ​ണ​മെ​ന്നു കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​കസ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

ജ​ന​ങ്ങ​ളോ​ടു ക​രു​ണ​യി​ല്ലാ​ത്ത സ​ർ​ക്കാ​രാ​ണ്, രാ​ജ്യ​ത്തെ സം​വി​ധാ​ന​മ​ല്ല പ​രാ​ജ​യ​പ്പെ​ട്ട​തെ​ന്നു കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി പ​റ​ഞ്ഞു. പ്ര​തി​സ​ന്ധി ച​ർ​ച്ച ചെ​യ്യാ​ൻ എ​ത്ര​യും വേ​ഗം കേ​ന്ദ്രം സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ടെ അ​ഹ​ന്ത​യും അ​മി​ത ആ​ത്മ​വി​ശ്വാ​സ​വും രാ​ജ്യ​ത്തെ വ​ള​രെ അ​പ​ക​ട​ക​ര​മാ​യ സ്ഥി​തി​യി​ലെ​ത്തി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നു രാ​ഹു​ൽ ഗാ​ന്ധി കു​റ്റ​പ്പെ​ടു​ത്തി.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​സം​ഗ​ത, അ​ബോ​ധാ​വ​സ്ഥ, ക​ഴി​വി​ല്ലാ​യ്മ എ​ന്നി​വ​യു​ടെ നേ​രി​ട്ടു​ള്ള അ​ന​ന്ത​ര​ഫ​ല​ങ്ങ​ളാ​ണു രാ​ജ്യം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത്. അ​ഭൂ​ത​പൂ​ർ​വ​മാ​യ പൊ​തു​ജ​നാ​രോ​ഗ്യ പ്ര​തി​സ​ന്ധി​യാ​യി മാ​റി​യ കോ​വി​ഡ്് വെ​ല്ലു​വി​ളി​യെ ഫ​ല​പ്ര​ദ​മാ​യ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു പ​ക​രം സ​ത്യം മ​റ​ച്ചു​വ​യ്ക്കു​ന്ന​തി​നാ​ണു കേ​ന്ദ്ര​സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. കോ​വി​ഡി​ന്‍റെ ക​ണ​ക്കു​ക​ളി​ൽ പ​ല​തും സ​ർ​ക്കാ​ർ മ​റ​ച്ചു​വ​യ്ക്കു​ക​യാ​ണെ​ന്നും മ​ര​ണ​ങ്ങ​ൾ പലതും റി​പ്പോ​ർട്ട് ചെ​യ്യു​ന്നി​ല്ലെ​ന്നും കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി പാ​സാ​ക്കി​യ പ്ര​മേ​യ​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി.


കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ സൗ​ജ​ന്യ വാ​ക്സി​ൻ എ​ല്ലാ​വ​ർ​ക്കും ന​ൽ​കാ​ൻ കേ​ന്ദ്രം ത​യാ​റാ​ക​ണം. ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലു​ള്ള ജ​ന​ത​യെ ഇ​നി​യും പി​ഴി​യ​രു​ത്. ഒ​രു രാ​ജ്യ​ത്ത് ഒ​രു തെ​ര​ഞ്ഞെ​ടു​പ്പെ​ന്നു വ​രെ പ​റ​യു​ന്ന​വ​ർ ഒ​രു രാ​ജ്യ​ത്ത് ഒ​രേ മ​രു​ന്നി​നു പ​ല വി​ല​ക​ളാ​ണ് അ​നു​വ​ദി​ച്ചു കൊ​ടു​ത്ത​ത്. ഒ​രേ രോ​ഗ​ത്തി​നു​ള്ള ര​ണ്ടു​ത​രം വാ​ക്സി​നു​ക​ൾ​ക്കു രാ​ജ്യ​ത്ത് ആ​റു വ്യ​ത്യ​സ്ത വി​ല​ക​ളാ​ണെ​ന്നും വാ​ക്സി​ൻ വി​ത​ര​ണം തീ​ർ​ത്തും അ​പ​ര്യാ​പ്ത​മാ​ണെ​ന്നും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ണ്‍ദീ​പ് സു​ർ​ജേ​വാ​ല കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.