ധാരാവിയിൽ രണ്ടു മാസത്തിനിടെ ആദ്യമായി പത്തിൽ താഴെ പോസിറ്റീവ് കേസുകൾ
ധാരാവിയിൽ രണ്ടു മാസത്തിനിടെ ആദ്യമായി പത്തിൽ താഴെ പോസിറ്റീവ് കേസുകൾ
Tuesday, May 11, 2021 12:40 AM IST
മും​​ബൈ: ഏ​​ഷ്യ​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ചേ​​രി​​യാ​​യ മും​​ബൈ ധാ​​രാ​​വി​​യി​​ൽ ര​​ണ്ടു മാ​​സ​​ത്തി​​നി​​ടെ ആ​​ദ്യ​​മാ​​യി പ്ര​​തി​​ദി​​ന കോ​​വി​​ഡ് പോ​​സി​​റ്റീ​​വ് കേ​​സു​​ക​​ൾ പ​​ത്തി​​ൽ താ​​ഴെ​​യാ​​യി. ഇ​​ന്ന​​ലെ ഒ​​ന്പ​​തു പേ​​ർ​​ക്കാ​​ണ് ഇ​​വി​​ടെ രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച​​ത്.

ഇ​​തു​​വ​​രെ ധാ​​രാ​​വി​​യി​​ൽ 6632 പേ​​ർ​​ക്കു കോ​​വി​​ഡ് ബാ​​ധി​​ച്ചു. 727 പേ​​രാ​​ണു ചി​​കി​​ത്സ​​യി​​ലു​​ള്ള​​ത്. മാ​​ർ​​ച്ച് 11ന് ​​ധാ​​രാ​​വി​​യി​​ൽ ഏ​​ഴു പേ​​ർ​​ക്കാ​​യി​​രു​​ന്നു കോ​​വി​​ഡ് ബാ​​ധി​​ച്ചി​​രു​​ന്ന​​ത്. തു​​ട​​ർ​​ന്നു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ൽ രോ​​ഗ​​ബാ​​ധി​​ത​​രു​​ടെ എ​​ണ്ണം ഉ​​യ​​ർ​​ന്നു.


ഏ​​പ്രി​​ൽ എ​​ട്ടി​​നു രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണം 99 ആ​​യി​​രു​​ന്നു. 2.5 ച​​തു​​ര​​ശ്ര കി​​ലോ​​മീ​​റ്റ​​ർ വി​​സ്തീ​​ർ​​ണമു​​ള്ള ധാ​​രാ​​വി​​യി​​​​ൽ 6.5 ല​​ക്ഷം പേ​​രാ​​ണു തി​​ങ്ങി​​പ്പാ​​ർ​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.