വാക്സിൻ നയത്തിൽ കോടതി ഇടപെടേണ്ട: കേന്ദ്രസർക്കാർ
വാക്സിൻ നയത്തിൽ കോടതി  ഇടപെടേണ്ട: കേന്ദ്രസർക്കാർ
Tuesday, May 11, 2021 1:06 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് വാ​ക്സി​ൻ ന​യ​ത്തി​ൽ സു​പ്രീം​കോ​ട​തി ഇ​ട​പെ​ടേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നു കേ​ന്ദ്ര​സ​ർ​ക്കാ​ർ. സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ലാ​ണു കേ​ന്ദ്ര​ത്തി​ന്‍റെ നി​ല​പാ​ട്. അ​സാ​ധാ​ര​ണ​മാ​യ പ്ര​തി​സ​ന്ധി​യി​ൽ പൊ​തു​താ​ത്പ​ര്യം മു​ൻ​നി​ർ​ത്തി ന​യ​ങ്ങ​ൾ രൂ​പീ​ക​രി​ക്കാ​ൻ വി​വേ​ച​നാ​ധി​കാ​രം സ​ർ​ക്കാ​രി​നാ​ണ്. വാ​ക്സി​ൻ ന​യം തു​ല്യ​ത ഉ​റ​പ്പാ​ക്കു​ന്ന​താ​ണെ​ന്നും സം​സ്ഥാ​ന​ങ്ങ​ൾ​ക്കെ​ല്ലാം ഒ​രേ വി​ല ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നും സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു.

കോ​വി​ഡ് പ്ര​തി​സ​ന്ധി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​ത് സു​പ്രീം​കോ​ട​തി വ്യാ​ഴാ​ഴ്ച​ത്തേ​ക്കു മാ​റ്റി. ഇ​ന്ന​ലെ രാ​വി​ലെ​ത​ന്നെ വി​ചാ​ര​ണ ആ​രം​ഭി​ച്ചി​രു​ന്നെ​ങ്കി​ലും സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ ഉ​ണ്ടാ​യ​തു കാ​ര​ണം മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

കേ​ന്ദ്രം വ​ലി​യ ക​രാ​ർ ന​ൽ​കു​ന്ന​തു​കൊ​ണ്ടാ​ണു കു​റ​ഞ്ഞ വി​ല​യ്ക്കു കി​ട്ടു​ന്ന​ത്. സം​സ്ഥാ​ന ക്വോ​ട്ട​യി​ൽ പ​കു​തി സ്വ​കാ​ര്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ ല​ഭ്യ​മാ​ക്കും. സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ സൗ​ജ​ന്യ​മാ​യി വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​നാ​ൽ വി​ല​യി​ലെ വ്യ​ത്യാ​സം ജ​ന​ങ്ങ​ളി​ൽ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കി​ല്ലെ​ന്നും സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ പ​റ​ഞ്ഞു.

വാ​ക്സി​ൻ ല​ഭ്യ​ത​യു​ടെ പ​രി​മി​തി, രോ​ഗ​വ്യാ​പ​ന​ത്തോ​ത് എ​ന്നി​വ മൂ​ലം എ​ല്ലാ​വ​ർ​ക്കും ഒ​രേ​സ​മ​യം വാ​ക്സി​ൻ ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യി​ല്ല. സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ, വി​ദ​ഗ്ധ​ർ, വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ൾ എ​ന്നി​വ​രു​മാ​യി നി​ര​വ​ധി ത​വ​ണ ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് വാ​ക്സി​ൻ ന​യം രൂ​പീ​ക​രി​ച്ച​ത്. പ​ക്ഷ​പാ​ത​ര​ഹി​ത​മാ​യി വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്യു​ന്നു എ​ന്നു​റ​പ്പാ​ക്കു​ന്ന​താ​ണ് വാ​ക്സി​ൻ ന​യം. ഭ​ര​ണ​ഘ​ട​ന​യു​ടെ 14, 21 അ​നു​ച്ഛേ​ദ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​ണു ന​യം.


ഈ ​വ്യാ​പ്തി​യി​ൽ മ​ഹാ​മാ​രി നേ​രി​ടു​ന്പോ​ൾ കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​മി​ല്ല. പൊ​തു​താ​ത്പ​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് എ​ക്സി​ക്യൂ​ട്ടീ​വ് ന​യ​ങ്ങ​ൾ രൂ​പീ​ക​രി​ക്കു​ന്ന​ത്. എ​ക്സി​ക്യൂ​ട്ടീ​വി​ന്‍റെ പ്രാ​പ്തി​യി​ൽ വി​ശ്വ​സി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

പൊ​തു​പ​ണം വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ൾ​ക്ക് അ​ന​ർ​ഹ​മാ​യി ല​ഭി​ക്കു​ന്നി​ല്ല എ​ന്നു​റ​പ്പു​വ​രു​ത്തി​യ​താ​യി സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. വാ​ക്സി​ൻ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള സാ​ന്പ​ത്തി​ക റി​സ്ക് നി​ർ​മാ​താ​ക്ക​ൾ എ​ടു​ത്തി​ട്ടു​ണ്ട്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ വി​ല​യി​ൽ ഇ​ട​പെ​ടു​ന്ന​താ​യു​ള്ള സ്റ്റാ​റ്റ്യൂ​ട്ട​റി വ്യ​വ​സ്ഥ​ക​ൾ അ​വ​സാ​ന മാ​ർ​ഗ​മാ​യി മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കേ​ണ്ട​തു​ള്ളൂ. വി​ദേ​ശ വാ​ക്സി​നു​ക​ളെ ഇ​ന്ത്യ​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​തി​ന് രാ​ജ്യ​ത്തെ വാ​ക്സി​ൻ വി​ല​യും ഘ​ട​ക​മാ​ണെ​ന്നും സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.