ഡൽഹിക്കു ജീവശ്വാസം; ആശങ്കയായി കർണാടക
Wednesday, May 12, 2021 2:11 AM IST
ന്യൂഡൽഹി: ലോകത്തിനു മുന്നിൽ ഇന്ത്യ തലകുനിച്ച ഡൽഹിയിലും മഹാരാഷ്ട്രയിലും ആശ്വാസമായി കോവിഡ് കേസുകളിലും മരണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കുറവ്. പതിയെ ജീവശ്വാസം തിരികെ കിട്ടുന്ന ദേശീയ തലസ്ഥാനത്ത് ഓക്സിജൻ ലഭ്യതയിലെ പ്രതിസന്ധിക്കും തെല്ലു ശമനമുണ്ട്.
എന്നാൽ, കോവിഡ് കേസുകളിലെ എണ്ണത്തിൽ കർണാടകവും കേരളവും മഹാരാഷ്ട്ര, ഡൽഹി സംസ്ഥാനങ്ങളെ മറികടന്നത് ആശങ്കജനകമാണെന്നും ജാഗ്രത കൂട്ടണമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. ലോകത്താകെയുള്ള കോവിഡ് കേസുകളിൽ പകുതിയോളം ഇന്ത്യയിലാണെന്നതു സ്ഥിതി വഷളാക്കുന്നു. ഇന്ത്യയിലിപ്പോൾ 37.6 ലക്ഷം സജീവ കേസുകളുണ്ട്. ഇന്നലെ രാവിലെ വരെ 3,29,942 കേസുകളും 3,876 മരണങ്ങളുമാണു പുതുതായി റിപ്പോർട്ട് ചെയ്തത്. ഇതോടെ മരണം രണ്ടര ലക്ഷം ആയി. മൊത്തം കോവിഡ് കേസുകൾ 1.90 കോടിയായി ഉയർന്നു.
ഡൽഹിയിലെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ തുടർച്ചയായി കുറവുണ്ടാകുന്പോൾ ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിൽ 12,481 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മാസാവസാനം പ്രതിദിന കേസുകൾ 28,000 വരെ ഉയർന്നിരുന്നിരുന്നു. ഡൽഹിയിലെ പോസിറ്റിവിറ്റി നിരക്ക് 17.7 ആയി കുറഞ്ഞു. കഴിഞ്ഞ മാസം 14നു ശേഷമുള്ള ഏറ്റവും കുറഞ്ഞ തോതാണിത്.
മഹാരാഷ്്ട്രയിൽ ഒരു മാസത്തിനു ശേഷം ആദ്യമായി കോവിഡ് കേസുകളുടെ എണ്ണം 40,000ൽ താഴെ 37,236 ആയി കുറഞ്ഞു. മാർച്ച് 31ന് ശേഷം ആദ്യമാണിത്. എന്നാൽ കർണാടകയിൽ 39,305 കോവിഡ് കേസുകളും 596 മരണങ്ങളുമാണു ഇന്നലെ റിപ്പോർട്ട് ചെയ്തത്.
മരണം കുറവുണ്ടെങ്കിലും കേരളത്തിൽ ഇന്നലെയും 37,290 കേസുകളുണ്ടായി. തമിഴ്നാട്ടിൽ 28,978 കേസുകളും 232 മരണവും യുപിയിൽ 20,463 കേസുകളും 306 മരണവുമാണു പുതുതായെത്തിയത്.
തുടർച്ചയായ മൂന്നാം ആഴ്ചയിലും ലോക്ഡൗണ് തുടരുന്ന ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിലും പോസിറ്റിവിറ്റി നിരക്കിലും കുറവുണ്ടായെങ്കിലും ആശുപത്രികളിൽ കിടക്കയും ചികിത്സയും കിട്ടാനില്ലാത്ത ഗുരുതര പ്രതിസന്ധി തുടരുകയാണ്. സ്കൂളുകളിലും ഓഡിറ്റോറിയങ്ങളിലും ഉൾപ്പെടെ ആകെയുള്ള 23,000 കോവിഡ് കിടക്കകളിൽ 20,000ലും രോഗികളുണ്ടെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ വ്യക്തമാക്കി.
ഡൽഹിയിലെ ആശുപത്രികളിൽ ഓക്സിജൻ കിടക്ക കിട്ടാനില്ലാത്ത സ്ഥിതി ദിവസങ്ങളായി തുടരുകയാണ്. കഴിഞ്ഞ വർഷം പ്രതിദിനം 9,500 കോവിഡ് രോഗികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടാം തരംഗത്തിൽ അത് 22,000 ആയി കൂടിയെന്നു മന്ത്രി സത്യേന്ദ ചൂണ്ടിക്കാട്ടി. എന്നാൽ ഓക്സിജൻ കിടക്കകൾക്കും ഐസിയുവിനും ക്ഷാമം നിലവിലില്ലെന്നു മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അവകാശപ്പെട്ടു.