രാജ്യത്ത് 3,26,098 പേർക്കുകൂടി രോഗം
രാജ്യത്ത് 3,26,098 പേർക്കുകൂടി രോഗം
Sunday, May 16, 2021 1:51 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് വ്യാ​പ​നം മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ട​യി​ൽ 3,26,098 പേ​ർ​ക്ക് പു​തു​താ​യി വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം 2,43,72,907 ആ​യി. 24 മ​ണി​ക്കൂ​റി​നി​ടെ 3890 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​താ​യും രേ​ഖ​പ്പെ​ടു​ത്തി. ഇ​തോ​ടെ രാ​ജ്യ​ത്തെ മ​ര​ണ​സം​ഖ്യ 2,66,207 ആ​യി ഉ​യ​ർ​ന്നു.


ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​ദി​ന ക​ണ​ക്കു​ക​ളി​ൽ വ​ലി​യ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന​ത്. 36,73,802 പേ​ർ നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. കേ​ര​ളം അ​ട​ക്കം 11 സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് രോ​ഗ വ്യാ​പ​നം കൂ​ടു​ത​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.