ഗ്രാമങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾക്ക് പുതിയ മാർഗരേഖ
ഗ്രാമങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾക്ക്  പുതിയ മാർഗരേഖ
Monday, May 17, 2021 12:23 AM IST
ന്യൂ​ഡ​ൽ​ഹി: ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കു കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പു​തി​യ മാ​ർ​ഗ​രേ​ഖ. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​രീ​ക്ഷ​ണം, ഡോ​ക്ട​ർ​മാ​രു​മാ​യി ടെ​ലി ക​ണ്‍സ​ൾ​ട്ടേ​ഷ​ൻ, ആ​ന്‍റി​ജ​ൻ ടെ​സ്റ്റിം​ഗി​നു​ള്ള പ​രിശീ​ല​നം തു​ട​ങ്ങി​യ​വ​യാ​ണ് പു​തി​യ മാ​ർ​ഗനി​ർ​ദേ​ശ​ങ്ങ​ളി​ൽ ഉ​ള്ള​ത്.

കോ​വി​ഡ് നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ഗ്രാ​മപ്ര​ദേ​ശ​ങ്ങ​ളി​ലും അ​ർ​ധ ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും സാ​മൂ​ഹ്യ സേ​വ​ന​ങ്ങ​ളും പ്രാ​ഥ​മി​ക ആ​രോ​ഗ്യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങും സ​ജ്ജ​മാ​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

• എ​ല്ലാ ഗ്രാ​മ​ങ്ങ​ളി​ലും ശു​ചി​ത്വ- പോ​ഷാ​കാ​ഹാ​ര സ​മി​തി​യു​ടെ സ​ഹാ​യ​ത്തോ​ടെ ആ​ശാ വ​ർ​ക്ക​ർ​മാ​ർ പ​ക​ർ​ച്ച വ്യാ​ധി​ക​ൾ ഉ​ൾ​പ്പെടെ​യു​ള്ള രോ​ഗ വ്യാ​പ​ന​ങ്ങ​ൾ ഉ​ണ്ടോ എ​ന്ന് കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്ക​ണം. ജ​ല​ദോ​ഷം, പ​ക​ർ​ച്ച​പ്പ​നി, ശ്വാ​സ​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ എ​ന്നി​വ ഉ​ണ്ടോ എ​ന്നും നി​രീ​ക്ഷി​ക്ക​ണം.

• കോ​വി​ഡ് സം​ബ​ന്ധ​മാ​യ​ത് ഉ​ൾ​പ്പെടെ രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്ക് ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ​മാ​രു​മാ​യി ടെ​ലി​ക​ണ്‍സ​ൾ​ട്ടേ​ഷ​ൻ സൗ​ക​ര്യം ഏ​ർ​പ്പാ​ട് ചെ​യ്യ​ണം. മ​റ്റ് ഗു​രു​ത​ര അ​സു​ഖ​ങ്ങ​ൾ ഉ​ള്ള​വരെയും ഓ​ക്സി​ജ​ൻ ലെ​വ​ൽ താ​ഴ്ന്ന​വ​രെ​യും അ​ടു​ത്തു​ള്ള മി​ക​ച്ച ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റ​ണം.

=നി​ല​വി​ലു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച് രോ​ഗി​ക​ളു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രെ ക​ണ്ടെ​ത്ത​ണം. കോ​വി​ഡ് രോ​ഗി​ക​ളു​ടെ ഓ​ക്സി​ജ​ൻ ല​ഭ്യ​ത​യും ശ​രീ​ര​ത്തി​ലെ ഓ​ക്സി​ജ​ൻ നി​ല​യും നി​ര​ന്ത​രം പ​രി​ശോ​ധി​ക്ക​ണം. ഇ​തി​നാ​യി ഓ​രോ ഗ്രാ​മ​ത്തി​ലും അ​നി​വാ​ര്യ​മാ​യ അ​ത്ര​യും പ​ൾ​സ് ഓ​ക്സി മീ​റ്റ​റും തെ​ർ​മോ മീ​റ്റ​റു​ക​ളും ക​രു​ത​ണം.

• ആ​ക്ടീ​വ് കേ​സു​ക​ൾ​ക്ക് എ​ല്ലാംത​ന്നെ വീ​ടു​ക​ളി​ൽ ഐ​സൊ​ലേ​ഷ​ൻ കി​റ്റു​ക​ൾ ന​ൽ​ക​ണം. ഓ​രോ കി​റ്റി​ലും പാ​ര​സെ​റ്റാ​മോ​ൾ, ഐ​വ​ർ​മെ​ക്ടി​ൻ, ചു​മ​യ്ക്കു​ള്ള സി​റ​പ്പ്, മ​ൾ​ട്ടി വി​റ്റാ​മി​നു​ക​ൾ, അ​ച്ച​ടി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ എ​ന്നി​വ​യും ഉ​ൾ​പ്പെ​ടു​ത്ത​ണം. വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന കോ​വി​ഡ് രോ​ഗി​ക​ൾ രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ശ​മി​ച്ച് പ​ത്തു ദി​വ​സ​ത്തി​ന് ശേ​ഷ​മേ ഐ​സൊ​ലേ​ഷ​ൻ അ​വ​സാ​നി​പ്പി​ക്കാ​വൂ.

• മാ​ർ​ഗ​നി​ർ​ദേ​ശ​പ്ര​കാ​ര​മു​ള്ള ഹോം ​ഐ​സൊ​ലേ​ഷ​ൻ കാ​ലാ​വ​ധി കൃ​ത്യ​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ പി​ന്നീ​ട് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​തി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.