കോവിഡ്: കോൺഗ്രസ് നേതാവ് രാജീവ് സതവ് അന്തരിച്ചു
കോവിഡ്: കോൺഗ്രസ് നേതാവ്  രാജീവ് സതവ് അന്തരിച്ചു
Monday, May 17, 2021 12:23 AM IST
പൂ​​​ന: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ​​​നി​​​ന്നു​​​ള്ള യു​​​വ കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വും രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​വു​​​മാ​​​യ രാ​​​ജീ​​​വ് സ​​​തവ്(46) അ​​​ന്ത​​​രി​​​ച്ചു. കോ​​​വി​​​ഡ​​​ന​​​ന്ത​​​ര രോ​​​ഗ​​​ങ്ങ​​​ൾ​​​മൂ​​​ലം പൂ​​​ന​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ വെ​​​ന്‍റി​​​ലേ​​​റ്റ​​​റി​​​ൽ ക​​​ഴി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഏ​​​പ്രി​​​ൽ 22നാ​​​ണ് സ​​​തവി​​​നു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. രോ​​​ഗ​​​മു​​​ക്തി നേ​​​ടി​​​യെ​​​ങ്കി​​​ലും മ​​​റ്റു രോ​​​ഗ​​​ങ്ങ​​​ൾ​​​മൂ​​​ലം നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​യി. കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി​​​യു​​​മാ​​​യി ഏ​​​റെ അ​​​ടു​​​പ്പ​​​മു​​​ള്ള നേ​​​താ​​​വാ​​​യി​​​രു​​​ന്നു രാ​​​ജീ​​​വ് സ​​​ത​​​വ്. യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് മു​​​ൻ അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്നു. ഗു​​​ജ​​​റാ​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഐ​​​സി​​​സി​​​സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സ​​​ത​​​വി​​​ന്‍റെ നി​​​ര്യാ​​​ണ​​​ത്തി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ സോ​​​ണി​​​യ​​​ഗാ​​​ന്ധി​​​യും രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി​​​യും പ്രി​​​യ​​​ങ്ക ഗാ​​​ന്ധി​​​യും ദുഃ​​​ഖം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.


2014ൽ ​​​മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ ഹിം​​​ഗോ​​​ളി മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​നി​​​ന്നു സ​​​ത​​​വ് ലോ​​​ക്സ​​​ഭ​​​യി​​​ലെ​​​ത്തി. അ​​​ന്ന് മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ​​​നി​​​ന്നു ലോ​​​ക്സ​​​ഭ​​​യി​​​ലേ​​​ക്കു വി​​​ജ​​​യി​​​ച്ച ര​​​ണ്ടു കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളി​​​ലൊ​​​രാ​​​ളാ​​​യി​​​രു​​​ന്നു സ​​​ത​​​വ്. 2019ൽ ​​​മ​​​ത്‌​​​സ​​​രി​​​ച്ചി​​​ല്ല. പി​​​ന്നീ​​​ട് ഇ​​​ദ്ദേ​​​ഹം രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​മാ​​​യി. കോ​​​ൺ​​​ഗ്ര​​​സി​​​ലെ യു​​​വ​​​നേ​​​താ​​​ക്ക​​​ളി​​​ൽ പ്ര​​​മു​​​ഖ​​​നാ​​​യ രാ​​​ജീ​​​വ് സതവ് മി​​​ക​​​ച്ച പാ​​​ർ​​​ല​​​മെ​​​ന്‍റേ​​​റി​​​യ​​​നാ​​​യി​​​രു​​​ന്നു.

1974 സെ​​പ്റ്റം​​ബ​​റി​​ൽ പൂ​​ന​​യി​​ലാ​​ണു രാ​​ജീ​​വ് സ​​ത​​വ് ജ​​നി​​ച്ച​​ത്. ലോ​​ക്സ​​ഭ​​യി​​ലേ​​ക്കു തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടും മു​​ന്പ് ക​​ലാം​​നു​​റി​​യി​​ൽ​​നി​​ന്നു​​ള്ള എം​​എ​​ൽ​​എ​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. സ​​ത​​വി​​ന്‍റെ സം​​സ്കാ​​രം ഇ​​ന്ന് രാ​​വി​​ലെ ഹിം​​ഗോ​​ളി ജി​​ല്ല​​യി​​ലെ ക​​ലാം​​നു​​റി​​യി​​ൽ ന​​ട​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.