രാജ്യത്ത് 3,11,170 കോവിഡ് രോഗികൾകൂടി
രാജ്യത്ത് 3,11,170 കോവിഡ്  രോഗികൾകൂടി
Monday, May 17, 2021 12:23 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഇ​ന്ന​ലെ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 3,11,170 പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. പ​ത്തു സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് പു​തി​യ രോ​ഗി​ക​ളു​ടെ 74.7 ശ​ത​മാ​ന​വും. ക​ർ​ണാ​ട​ക​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​ദി​ന കേ​സു​ക​ൾ. 41,664 രോ​ഗി​ക​ൾ. 34,848 കേ​സു​ക​ളു​മാ​യി മ​ഹാ​രാ​ഷ്‌ട്ര ര​ണ്ടാ​മ​തും, 33,658 കേ​സു​ക​ളു​മാ​യി ത​മി​ഴ്നാ​ട് മൂ​ന്നാ​മ​തു​മാ​ണ്.

ദേ​ശീ​യ മ​ര​ണ​നി​ര​ക്ക് നി​ല​വി​ൽ 1.09 ശ​ത​മാ​നം ആ​ണ്. ഇ​ന്ന​ലെ 24 മ​ണി​ക്കൂ​റി​ൽ 4,077 മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. പ​ത്തു സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് 75.55 ശ​ത​മാ​നം മ​ര​ണ​വും. മ​ഹാ​രാ​ഷ്‌ട്ര​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ണം. 960 മ​ര​ണ​ങ്ങ​ൾ.


രാ​ജ്യ​ത്ത് ഇ​തു​വ​രെ രോ​ഗമു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം ര​ണ്ടു കോ​ടി ക​ട​ന്നു. 2,07,95,335 പേ​രാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്. 84.25 ശ​ത​മാ​നം ആ​ണ് ദേ​ശീ​യ രോ​ഗ​മു​ക്തി നി​ര​ക്ക്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.