അന്തരിച്ച ബിജെപി നേതാവിനെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ്; മണിപ്പുരിൽ മാധ്യമപ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനും എതിരേ എൻഎസ്എ ചുമത്തി
അന്തരിച്ച ബിജെപി നേതാവിനെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ്; മണിപ്പുരിൽ മാധ്യമപ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനും എതിരേ എൻഎസ്എ ചുമത്തി
Wednesday, May 19, 2021 1:07 AM IST
ഇം​​​ഫാ​​​ൽ: മ​​​ണി​​​പ്പു​​​രി​​​ൽ അ​​​ന്ത​​​രി​​​ച്ച ബി​​​ജെ​​​പി നേ​​​താ​​​വ് എ​​​സ്. ടി​​​ക്കേ​​​ന്ദ്ര സിം​​​ഗി​​​ക്കു​​​റി​​​ച്ചു​​​ള്ള ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റി​​​ന്‍റെ പേ​​​രി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ കി​​​ഷോ​​​ർ​​​ച​​​ന്ദ്ര വാം​​​ഗ്ഖേം, മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ഇ​​​രെ​​​ൻ​​​ദ്രോ ലി​​​ക്കോം​​​ബം എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ നി​​​യ​​​മം(​​​എ​​​ൻ​​​എ​​​സ്എ) ചു​​​മ​​​ത്തി. ഇ​​​രു​​​വ​​​രെ​​​യും ക​​​ഴി​​​ഞ്ഞ വ്യാ​​​ഴാ​​​ഴ്ച അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു.

കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചാ​​​യി​​​രു​​​ന്നു ബി​​​ജെ​​​പി നേ​​​താ​​​വ് ടി​​​ക്കേ​​​ന്ദ്ര സിം​​​ഗ് മ​​​രി​​​ച്ച​​​ത്. പ​​​ശു​​​വി​​​ന്‍റെ ചാ​​​ണ​​​ക​​​വും ഗോ​​​മൂ​​​ത്ര​​​വും കോ​​​വി​​​ഡി​​​നെ സു​​​ഖ​​​പ്പെ​​​ടു​​​ത്തി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു ഇ​​​രു​​​വ​​​രും പോ​​​സ്റ്റ് ചെ​​​യ്ത​​​ത്. ഇ​​​തി​​​നെ​​​തി​​​രെ ബി​​​ജെ​​​പി സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഉ​​​ഷാം ദേ​​​ബ​​​ൻ സിം​​​ഗും ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പി. ​​​പ്രേ​​​മാ​​​ന​​​ന്ദ മീ​​​തി​​​യും പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ല്കി. തു​​​ട​​​ർ​​​ന്ന് കി​​​ഷോ​​​ർ​​​ച​​​ന്ദ്ര​​​യെ​​​യും ഇ​​​രെ​​​ൻ​​​ദ്രോ​​​മി​​​നെ​​​യും പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു.


തി​​​ങ്ക​​​ളാ​​​ഴ്ച ഇ​​​രു​​​വ​​​ർ​​​ക്കും ജാ​​​മ്യം ല​​​ഭി​​​ച്ചെ​​​ങ്കി​​​ലും ഇ​​​ന്ന​​​ലെ എ​​​ൻ​​​എ​​​സ്എ ചു​​​മ​​​ത്തി വീണ്ടും അറ സ്റ്റ് ചെയ്തു. ബി​​​ജെ​​​പി​​​ക്കെ​​​തി​​​രെ ന​​​ട​​​ത്തി​​​യ വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ മു​​​ന്പ് ര​​​ണ്ടു ത​​​വ​​​ണ കി​​​ഷോ​​​ർ​​​ച​​​ന്ദ്ര​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഫ്ര​​​ണ്ട്‌​​​ലൈ​​​ൻ മ​​​ണി​​​പ്പു​​​ർ എ​​​ന്ന ന്യൂ​​​സ് പോ​​​ർ​​​ട്ട​​​ലി​​​ലാ​​​ണ് ഇ​​​ദ്ദേ​​​ഹം ജോ​​​ലി ചെ​​​യ്യു​​​ന്ന​​​ത്. പീ​​​പ്പി​​​ൾ​​​സ് റി​​​സ​​​ർ​​​ജ​​​ൻ​​​സ് ആ​​​ൻ​​​ഡ് ജ​​​സ്റ്റീ​​​സ് അ​​​ല​​​യ​​​ൻ​​​സ്(​​​പി​​​ആ​​​ർ​​​ജെ​​​എ) എ​​​ന്ന രാ​​​ഷ്‌​​​ട്രീ​​​യ സം​​​ഘ​​​ട​​​ന​​​യു​​​ടെ ക​​​ൺ​​​വീ​​​ന​​​റാ​​​ണ് ഇ​​​രെ​​​ൻ​​​ദ്രോം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.