മുൻ കേന്ദ്രമന്ത്രി ചമൽലാൽ ഗുപ്ത അന്തരിച്ചു
മുൻ കേന്ദ്രമന്ത്രി ചമൽലാൽ ഗുപ്ത അന്തരിച്ചു
Wednesday, May 19, 2021 1:07 AM IST
ജ​​​മ്മു: മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യും കാ​​​ഷ്മീ​​​രി​​​ലെ മു​​​തി​​​ർ​​​ന്ന ബി​​​ജെ​​​പി നേ​​​താ​​​വു​​​മാ​​​യ ച​​​മ​​​ൽ​​​ലാ​​​ൽ ഗു​​​പ്ത(87) അ​​​ന്ത​​​രി​​​ച്ചു. മേ​​​യ് അ​​​ഞ്ചി​​​നു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച ഇ​​​ദ്ദേ​​​ഹം രോ​​​ഗ​​​മു​​​ക്തി നേ​​​ടി ഞാ​​​യ​​​റാ​​​ഴ്ച ആ​​​ശു​​​പ​​​ത്രി വി​​​ട്ടി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ ആ​​​രോ​​​ഗ്യ​​​നി​​​ല വ​​​ഷ​​​ളാ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു. 1934ൽ ​​​ജ​​​മ്മു​​​വി​​​ൽ ജ​​​നി​​​ച്ച ഗു​​​പ്ത 1972ൽ ​​​കാ​​​ഷ്മീ​​​ർ നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​മാ​​​യി. 1996ൽ ​​​ഉ​​​ധം​​​പു​​​രി​​​ൽ​​​നി​​​ന്നു ലോ​​​ക്സ​​​ഭാം​​​ഗ​​​മാ​​​യ ഗു​​​പ്ത 1998, 1999 തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ലും വി​​​ജ​​​യം ആ​​​വ​​​ർ​​​ത്തി​​​ച്ചു. അ​​​ട​​​ൽ ബി​​​ഹാ​​​രി വാ​​​ജ്പേ​​​യി​​​യു​​​ടെ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ 1999-2004 കാ​​​ല​​​ത്ത് സ​​​ഹ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.