കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ ശ​ക്തി കു​റ​യു​ന്നു
കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ ശ​ക്തി കു​റ​യു​ന്നു
Sunday, May 30, 2021 12:29 AM IST
ന്യൂ​​ഡ​​ൽ​​ഹി: രാ​​ജ്യ​​ത്ത് കോ​​വി​​ഡി​ന്‍റെ ര​​ണ്ടാം ത​​രം​​ഗ​​ത്തി​ന്‍റെ ശ​​ക്തി കു​​റ​​യു​​ന്നു. ക​​ഴി​​ഞ്ഞ 24 മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ൽ 1,73,790 പേ​​ർ​​ക്കു പു​​തു​​താ​​യി വൈ​​റ​​സ് ബാ​​ധ സ്ഥി​​രീ​​ക​​രി​​ച്ചു. ക​​ഴി​​ഞ്ഞ 45 ദി​​വ​​സ​​ത്തി​​നി​​ടെ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ഏ​​റ്റ​​വും കു​​റ​​ഞ്ഞ നി​​ര​​ക്കാ​​ണി​​ത്. ക​​ഴി​​ഞ്ഞ അ​​ഞ്ചു ദി​​വ​​സ​​മാ​​യി 10 ശ​​ത​​മാ​​ന​​ത്തി​​ൽ താ​​ഴെ​​യാ​​ണു പോ​​സി​​റ്റി​​വി​​റ്റി നി​​ര​​ക്ക്.


അ​​തേ​​സ​​മ​​യം, 3617 പേ​​ർ ഇ​​ന്ന​​ലെ കോ​​വി​​ഡ് ബാ​​ധി​​ച്ചു മ​​രി​​ച്ചു. ഇ​​തോ​​ടെ രാ​​ജ്യ​​ത്ത് ആ​​കെ മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 3,22,512 ആ​​യി. നി​​ല​​വി​​ൽ 22,28,724 പേ​​ർ ചി​​കി​​ത്സ​​യി​​ലു​​ണ്ട്. 2,84,601 പേ​​ർ ഇ​​ന്ന​​ലെ രോ​​ഗ​​മു​​ക്ത​​രാ​​യി. ആ​​കെ 20,89,02,445 പേ​​ർ വാ​​ക്സി​​ൻ സ്വീ​​ക​​രി​​ച്ച​​താ​​യും കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ പ്ര​​തി​​ദി​​ന റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.