ഫാ. സ്റ്റാൻ സ്വാമിക്ക് കോവിഡ് സ്ഥിരീകരിച്ചു
ഫാ. സ്റ്റാൻ സ്വാമിക്ക് കോവിഡ് സ്ഥിരീകരിച്ചു
Monday, May 31, 2021 12:08 AM IST
മും​​​ബൈ: എ​​​ൽ​​​ഗാ​​​ർ പ​​​രി​​​ഷ​​​ത്തു​​​മാ​​​യി ബ​​​ന്ധ​​​മു​​ണ്ടെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ ജ​​​സ്യൂ​​​ട്ട് വൈ​​​ദി​​​ക​​​നും മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​മാ​​​യ ഫാ. ​​​സ്റ്റാ​​​ൻ സ്വാ​​​മി​​​ക്ക് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. മും​​​ബൈ​​​യി​​​ലെ ത​​​ലോ​​​ജ ജ​​​യി​​​ലി​​​ൽ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന 84 കാ​​​ര​​​നാ​​​യ സ്റ്റാ​​​ൻ സ്വാ​​​മി​​​യെ ബോം​​​ബെ ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം ശ​​​നി​​​യാ​​​ഴ്ച സ​​​ബ​​​ർ​​​ബ​​​ൻ ബ​​​ന്ദ്ര​​​യി​​​ലെ ഹോ​​​ളി​​​ഫാ​​​മി​​​ലി ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് മാ​​​റ്റി​​​യി​​​രു​​​ന്നു. ഇ​​​വി​​​ടെ ന​​​ട​​​ന്ന പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് കോ​​​വി​​​ഡ് -19 സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ര​​​ക്ത​​​സ​​​മ്മ​​​ർ​​​ദം താ​​​ഴ്ന്ന​​​ നി​​​ല​​​യി​​​ലാ​​​ണെ​​​ന്നും താ​​​ൻ തി​​​ക​​​ച്ചും ക്ഷീ​​​ണി​​​ത​​​നാ​​​ണെ​​​ന്നും സ​​​ഹ​​​വൈ​​​ദി​​​ക​​​നാ​​​യ ഫാ. ​​​ജോ​​​സ​​​ഫ് സേ​​​വ്യ​​​റി​​​നെ ഫോ​​​ണി​​​ൽ​​​ വി​​​ളി​​​ച്ച് ഫാ.​​​സ്റ്റാ​​​ൻ സ്വാ​​​മി പ​​​റ​​​ഞ്ഞു.

ര​​​ണ്ടാ​​​ഴ്ച​​​ത്തെ ചി​​​കി​​​ത്സ​​​യ്ക്കാ​​​യി ഫാ.​​​ സ്റ്റാ​​​ൻ സ്വാ​​​മി​​​യെ ഹോ​​​ളി ഫാ​​​മി​​​ലി ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റാ​​​നാ​​​ണു ബോം​​​ബെ ഹൈ​​​ക്കോ​​​ട​​​തി മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര സ​​​ർ​​​ക്കാ​​​രി​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്. സ്റ്റാ​​​ൻ സ്വാ​​​മി​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​സ്ഥി​​​തി മോ​​​ശ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി വാ​​​ദം കേ​​​ൾ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ മി​​​ഹി​​​ർ ദേ​​​ശാ​​​യി സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് ഉ​​​ത്ത​​​ര​​​വ്. ചി​​​കി​​​ത്സ​​​യ്ക്കാ​​​യി സ്വാ​​​മി​​​യെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് മാ​​​റ്റു​​​ന്ന​​​കാ​​​ര്യം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണ​​​മെ​​​ന്ന് എ​​​സ്.​​​എ​​​സ്. ഷി​​​ൻ​​​ഡെ, എ​​​ൻ.​​​ആ​​​ർ.​​​ബോ​​​ർ​​​ക്ക​​​ർ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് ജ​​​യി​​​ൽ അ​​​ധി​​​കൃ​​​ത​​​ർ​​​ക്കും നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​രു​​​ന്നു.


എ​​​ൽ​​​ഗാ​​​ർ പ​​​രി​​​ഷ​​​ത്-​​​മാ​​​വോ​​​യി​​​സ്റ്റ് കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ ഫാ. സ്റ്റാ​​​ൻ സ്വാ​​​മി 2020 ഒ​​​ക്ടോ​​​ബ​​​ർ മു​​​ത​​​ൽ മും​​​ബൈ​​​യി​​​ലെ ത​​​ലോ​​​ജ ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.