സ്വകാര്യ ആശുപത്രികൾ ഹോട്ടലുകളുമായി ചേർന്ന് വാക്സിൻ നൽകുന്നത് അനുവദിക്കില്ല: കേന്ദ്രം
സ്വകാര്യ ആശുപത്രികൾ ഹോട്ടലുകളുമായി ചേർന്ന് വാക്സിൻ നൽകുന്നത് അനുവദിക്കില്ല: കേന്ദ്രം
Monday, May 31, 2021 12:08 AM IST
ന്യൂ​ഡ​ൽ​ഹി: സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ ആ​ഡം​ബ​ര ഹോ​ട്ട​ലു​ക​ളു​മാ​യി ചേ​ർ​ന്ന് വ​ൻ തു​ക പ്ര​തി​ഫ​ലം വാ​ങ്ങി കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കു​ന്ന​ത് അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്നു കേ​ന്ദ്രസ​ർ​ക്കാ​ർ. ഇ​ത്ത​ര​ത്തി​ൽ കോ​വി​ഡ് ച​ട്ടലം​ഘ​നം ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ ക​ടു​ത്ത നി​യ​മന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പു ന​ൽ​കി. കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ന​ട​പ​ടി​ക​ളി​ൽ സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന ച​ട്ട​ങ്ങ​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും കൃ​ത്യ​മാ​യി പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ട് എ​ന്നു​റ​പ്പു വ​രു​ത്ത​ണ​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്ര ആ​രോ​ഗ്യമ​ന്ത്രാ​ല​യം സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

വ​ൻ​തു​ക വാ​ങ്ങി​യു​ള്ള വാ​ക്സി​നേ​ഷ​ൻ പാ​ക്കേ​ജു​ക​ൾ അ​നു​വ​ദി​ക്കു​ക​യി​ല്ലെ​ന്നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. വാ​ക്സി​ൻ വി​ത​ര​ണ മാ​ന​ദ​ണ്ഡം എ​ല്ലാ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും പാ​ലി​ക്ക​ണം.

ചി​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളു​മാ​യി ചേ​ർ​ന്ന് വാ​ക്സി​നേ​ഷ​ൻ പാ​ക്കേ​ജു​ക​ൾ ന​ൽ​കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി​യ​ത്. വാ​ക്സി​ൻ വി​ത​ര​ണ മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ട് എ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്രം അ​യ​ച്ച ക​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.


സ​ർ​ക്കാ​ർ, സ്വ​കാ​ര്യ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ത്ര​മേ കു​ത്തി​വയ്പ് ന​ട​ത്താ​ൻ പാ​ടു​ള്ളൂ. ജോ​ലി ചെ​യ്യു​ന്ന സ്ഥ​ലം, വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും കു​ത്തി​വയ്പ് ന​ട​ത്താം.

വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്രാ​യ​മാ​യ​വ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​മാ​ണ് വാ​ക്സി​ൻ ന​ൽ​കേ​ണ്ട​തെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു. വാ​ക്സി​ൻ വി​ത​ര​ണ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സം​സ്ഥാ​ന​ സ​ർ​ക്കാ​രു​ക​ളോ​ട് കേ​ന്ദ്രം നി​ർ​ദേ​ശി​ച്ചു. ദേ​ശീ​യ വാ​ക്സി​ൻ വി​ത​ര​ണ ന​യം കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ട് എ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നും കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

ചി​ല പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളി​ൽ ഭ​ക്ഷ​ണം, താ​മ​സം ഉ​ൾ​പ്പെ​ടെ സൗ​ക​ര്യ​ങ്ങ​ൾ ന​ൽ​കി വാ​ക്സി​നേ​ഷ​ൻ പാ​ക്കേ​ജു​ക​ൾ ന​ൽ​കു​ന്ന​താ​യി വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.