നേ​താ​ക്ക​ൾ കോ​ണ്‍ഗ്ര​സ് വി​ടാ​തി​രു​ന്നെ​ങ്കി​ൽ: മി​ലി​ന്ദ്
നേ​താ​ക്ക​ൾ കോ​ണ്‍ഗ്ര​സ്  വി​ടാ​തി​രു​ന്നെ​ങ്കി​ൽ: മി​ലി​ന്ദ്
Thursday, June 10, 2021 1:18 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സി​ലെ വി​ല​പ്പെ​ട്ട സ​ഹ​പ്ര​വ​ർ​ത്ത​ക​രും സു​ഹൃ​ത്തു​ക്ക​ളും പാ​ർ​ട്ടി വി​ടാ​തി​രു​ന്നെ​ങ്കി​ൽ എ​ന്നു മോ​ഹി​ക്കു​ന്നു​വെ​ന്ന് കോ​ണ്‍ഗ്ര​സ് നേ​താ​വ് മി​ലി​ന്ദ് ദേ​വ്റ. ഇ​ന്ത്യ​യു​ടെ വ​ലി​യ കൂ​ടാ​ര പാ​ർ​ട്ടി​യാ​യ കോ​ണ്‍ഗ്ര​സി​നു ന​ഷ്ട​മാ​യ സ്ഥാ​നം തി​രി​ച്ചു​പി​ടി​ക്കാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തു.

ഏ​റ്റ​വും ന​ല്ല എ​തി​രാ​ളി​യോ​ടൊ​പ്പം സ്വ​ന്തം കാ​മു​കി ഇ​റ​ങ്ങി​പ്പോ​യാ​ൽ അ​വ​ളെ കു​റ്റം പ​റ​യാ​തെ ക​ണ്ണാ​ടി​യി​ൽ നോ​ക്ക​ണ​മെ​ന്നു കോ​ണ്‍ഗ്ര​സ് മു​ൻ വ​ക്താ​വ് സ​ഞ്ജ​യ് ഝാ ​പ​രി​ഹ​സി​ച്ചു. കോ​ണ്‍ഗ്ര​സി​ലെ അ​സം​തൃ​പ്ത​രെ എ​ടു​ക്കു​ന്ന​തി​ന് ബി​ജെ​പി​യെ കു​റ്റ​പ്പെ​ടു​ത്താ​നാ​കി​ല്ല. അ​മി​ത് ഷാ​യു​ടെ സ്ഥാ​ന​ത്തു താ​നാ​യി​രു​ന്നെ​ങ്കി​ലും ഇ​തുത​ന്നെ ചെ​യ്തേ​നെ​യെ​ന്നും ഝാ ​പ​റ​ഞ്ഞു.

സ​ർ​ക്കാ​രി​നെ​തി​രാ​യ വി​കാ​രം വ​ള​രു​ന്പോ​ൾ സാ​ധാ​ര​ണ ഗ​തി​യി​ൽ കോ​ണ്‍ഗ്ര​സ് ആ​യി​രു​ന്നു വേ​ട്ട​ക്കാ​ര​നാ​കേ​ണ്ടി​യി​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. വ്യ​ക്ത​മാ​യും കോ​ണ്‍ഗ്ര​സി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.