രണ്ടാം ദിവസവും രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെ
രണ്ടാം ദിവസവും രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെ
Thursday, June 10, 2021 1:18 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രു ല​ക്ഷ​ത്തി​ൽ താ​ഴെ എ​ത്തി. ഇ​ന്ന​ലെ 24 മ​ണി​ക്കൂ​റി​നി​ടെ 92,596 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ അ​പേ​ക്ഷി​ച്ച് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ നേ​രി​യ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി. ഇ​ന്ന​ലെ മാ​ത്രം മ​രി​ച്ച​ത് 2219 പേ​രാ​ണ്. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ മ​ര​ണ​സം​ഖ്യ 3.53ക്ഷമാ​യി ഉ​യ​ർ​ന്നു​വെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

അ​തേ​സ​മ​യം, ഇ​ന്ത്യ​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 12,31,415 ല​ക്ഷ​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. 1,62,664 ല​ക്ഷം പേ​രാ​ണ് ഇ​ന്ന​ലെ മാ​ത്രം രോ​ഗ​മു​ക്ത​രാ​യ​ത്. ഇ​തു​വ​രെ 3,53,528 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​താ​യി സ​ർ​ക്കാ​ർ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. നി​ല​വി​ൽ 23,90,58,360 പേ​ർ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി​യ​താ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. ജൂ​ണ്‍ എട്ടു വ​രെ 37,01,93,563 സാം​പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച​താ​യി ഇ​ന്ത്യ​ൻ കൗ​ണ്‍സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച് അ​റി​യി​ച്ചു. ഇ​തി​ൽ 19,85,967 സാം​പി​ളു​ക​ൾ ഇ​ന്ന​ലെ മാ​ത്രം പ​രി​ശോ​ധി​ച്ച​വ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.