നെല്ലിന് താങ്ങുവില 72 രൂപ കൂട്ടി
നെല്ലിന് താങ്ങുവില 72 രൂപ കൂട്ടി
Thursday, June 10, 2021 1:43 AM IST
ന്യൂ​ഡ​ൽ​ഹി: നെ​ല്ല് ഉ​ൾ​പ്പെടെ ഭ​ക്ഷ്യധാ​ന്യ​ങ്ങ​ളു​ടെ താ​ങ്ങു​വി​ല കൂ​ട്ടാ​ൻ കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. നെ​ല്ലി​ന് ക്വി​ന്‍റ​ലി​ന് 72 രൂ​പ വ​ർ​ധി​പ്പി​ച്ച് 1940 രൂ​പ​യാ​ക്കി. മു​ൻ​വ​ർ​ഷം ഇ​ത് 1868 രൂ​പ ആ​യി​രു​ന്നു. 2021-22 വി​ള​വെ​ടു​പ്പ് കാ​ല​ത്തക്കു​ള്ള നെ​ല്ലി​ന്‍റെ താ​ങ്ങു​വി​ല​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്.

ക​ട​ല​പ്പ​രി​പ്പ്, ഉ​ഴു​ന്നുപ​രി​പ്പ്, എ​ന്നി​വ​യു​ടെ താ​ങ്ങു​വി​ല​യും ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. ക്വി​ന്‍റ​ലി​ന് 300 രൂ​പ​യാ​യാ​ണ് ര​ണ്ടി​ന്‍റെ​യും താ​ങ്ങു​വി​ല ഉ​യ​ർ​ത്തി​യ​ത്. കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​സാ​ക്കി​യ നി​യ​മ​ങ്ങ​ൾ ന​ട​പ്പാ​യാ​ൽ താ​ങ്ങു​വി​ല ത​ന്നെ ഇ​ല്ലാ​താ​കും എ​ന്ന ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഭ​ക്ഷ്യ ധാ​ന്യ​ങ്ങ​ളു​ടെ താ​ങ്ങു​വി​ല വ​ർ​ധി​പ്പി​ച്ച​ത്.


50 മു​ത​ൽ 85 ശ​ത​മാ​നം വ​രെ​യാ​ണ് വി​വി​ധ ഭ​ക്ഷ്യധാ​ന്യ​ങ്ങ​ളു​ടെ താ​ങ്ങു​വി​ല വ​ർ​ധന. ഉ​ത്പാ​ദ​ന​ത്തി​ൽ സ്വ​യം​പ​ര്യാ​പ​്ത​ത കൈ​വ​രി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക ന​യം രൂ​പീ​ക​രി​ച്ചു ന​ട​പ്പാ​ക്കു​മെ​ന്നും കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.