എയിംസ് പിജി പ്രവേശന പരീക്ഷ മാറ്റിവയ്ക്കണമെന്നു സുപ്രീം കോടതി
എയിംസ് പിജി പ്രവേശന പരീക്ഷ മാറ്റിവയ്ക്കണമെന്നു സുപ്രീം കോടതി
Saturday, June 12, 2021 1:44 AM IST
ന്യൂ​ഡ​ൽ​ഹി: എ​യിം​സ് പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ ഐ​എ​ൻ​ഐ-​സി​ഇ​ടി പ​രീ​ക്ഷ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നു സു​പ്രീം കോ​ട​തി. ജൂ​ണ്‍ 16നു ​പ​രീ​ക്ഷ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച എ​യിം​സ് തീ​രു​മാ​നം ഏ​ക​പ​ക്ഷീ​യ​മാ​ണെ​ന്നും കോ​ട​തി കു​റ്റ​പ്പെ​ടു​ത്തി. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​റ​ഞ്ഞ​ത് ഒ​രു മാ​സ​മെ​ങ്കി​ലും മാ​റ്റി തി​യ​തി നി​ശ്ച​യി​ക്ക​ണ​മെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ ഇ​ന്ദി​ര ബാ​ന​ർ​ജി, എം.​ആ​ർ. ഷാ ​എ​ന്നി​വ​രു​ടെ ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു.

പ​രീ​ക്ഷ ന​ട​ത്തു​ന്ന​തി​നു വേ​ണ്ടി പു​റ​ത്തി​റ​ക്കി​യ വി​ജ്ഞാ​പ​നം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 26 എം​ബി​ബി​എ​സ് ഡോ​ക്ട​ർ​മാ​രും വി​വി​ധ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​ക​ളു​മാ​ണ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​ണെ​ന്നു ഹ​ർ​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. രാ​ജ്യ​ത്ത് അ​തീ​വ ഗു​രു​ത​ര​മാ​യ സ്ഥി​തി​വി​ശേ​ഷം നി​ല​വി​ലി​രി​ക്കേ, ത​യാ​റെ​ടു​പ്പു​ക​ൾ​ക്കു പോ​ലും അ​വ​സ​രം ന​ൽ​കാ​തെ പ​രീ​ക്ഷ ന​ട​ത്താ​നാ​ണ് അ​ധി​കൃ​ത​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും ഹ​ർ​ജി​ക്കാ​ർ വാ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.