മെഹുൽ ചോക്സിക്കു ജാമ്യമില്ല
മെഹുൽ ചോക്സിക്കു ജാമ്യമില്ല
Sunday, June 13, 2021 12:59 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ​​​​യി​​​​ൽ വാ​​​​യ്പാ ത​​​​ട്ടി​​​​പ്പ് ന​​​​ട​​​​ത്തി മു​​​​ങ്ങി​​​​യ വ​​​​ജ്ര​​​​വ്യാ​​​​പാ​​​​രി മെ​​​​ഹു​​​​ൽ ചോ​​​​ക്സി​​​​ക്ക് ഡൊ​​​​മി​​​​നി​​​​ക്ക​​​​ൻ ഹൈ​​​​ക്കോ​​​​ട​​​​തി ജാ​​​​മ്യം നി​​​​ഷേ​​​​ധി​​​​ച്ചു. രാ​​​ജ്യം വി​​​ടാ​​​നു​​​ള്ള സാ​​​ധ്യ​​​ത ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണു ജാ​​​മ്യം നി​​​ഷേ​​​ധി​​​ച്ച​​​ത്. ചോ​​​ക്സി​​​ക്കു ഡൊ​​​മി​​​നി​​​ക്ക​​​യു​​​മാ​​​യി യാ​​​തൊ​​​രു ബ​​​ന്ധ​​​വു​​​മി​​​ല്ലെ​​​ന്നും രാ​​​ജ്യം വി​​​ടു​​​ന്ന​​​തു ത​​​ട​​​യു​​​ന്ന ഒ​​​രു വ്യ​​​വ​​​സ്ഥ​​​യും ന​​​ട​​​പ്പാ​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി രാ​​​​ജ്യ​​​​ത്തു പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ച​​​​തി​​​​നാ​​​​ണ് ചോ​​​​ക്സി​​​​ക്കെ​​​​തി​​​​രേ കേ​​​​സെ​​​​ടു​​​​ത്ത​​​​ത്. മ​​​​ജി​​​​സ്ട്ര​​​​റ്റ് കോ​​​​ട​​​​തി ജാ​​​​മ്യം നി​​​​ഷേ​​​​ധി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നു ചോ​​​​ക്സി ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ചു. ആ​​​​ന്‍റി​​​​ഗ്വ​​​​യി​​​​ൽ​​​​നി​​​​ന്നു മേ​​​​യ് 23നു ​​​​കാ​​​​ണാ​​​​താ​​​​യ ചോ​​​​ക്സി​​​​യെ ഡൊ​​​​മി​​​​നി​​​​ക്ക​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പ​​​​ഞ്ചാ​​​​ബ് നാ​​​​ഷ​​​​ണ​​​​ൽ ബാ​​​​ങ്കി​​​​ൽ​​​​നി​​​​ന്ന് 13,500 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ വാ​​​​യ്പാ​​​​ത​​​​ട്ടി​​​​പ്പു ന​​​​ട​​​​ത്തി​​​​യ ചോ​​​​ക്സി 2018 മു​​​​ത​​​​ൽ ആ​​​​ന്‍റി​​​​ഗ്വ​​​​യി​​​​ലാ​​​​ണു താ​​​​മ​​​​സി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.