ഉത്തര്‍പ്രദേശില്‍ ‘കൊറോണമാതാ’ ക്ഷേത്രം പൊളിച്ചുനീക്കി
ഉത്തര്‍പ്രദേശില്‍ ‘കൊറോണമാതാ’  ക്ഷേത്രം പൊളിച്ചുനീക്കി
Sunday, June 13, 2021 12:59 AM IST
പ്ര​​താ​​പ്ഗ​​ഡ്: യു​​പി​​യി​​ൽ ‘കൊ​​റോ​​ണമാ​​താ’ ക്ഷേ​​ത്രം നി​​ർ​​മി​​ച്ച് പ്ര​​താ​​പ്ഗ​​ഡ് ജി​​ല്ല​​യി​​ലെ ജു​​ഹി ഷു​​കു​​ൽ​​പു​​ർ ഗ്രാ​​മ​​വാ​​സി​​ക​​ൾ. ജൂ​​ൺ ഏ​​ഴി​​നാ​​യി​​രു​​ന്നു ക്ഷേ​​ത്രം നി​​ർ​​മി​​ച്ച​​ത്. എ​​ന്നാ​​ൽ, വെ​​ള്ളി​​യാ​​ഴ്ച രാ​​ത്രി ക്ഷേ​​ത്രം പൊ​​ളി​​ച്ചു​​നീ​​ക്കി. പോ​​ലീ​​സാ​​ണു ക്ഷേ​​ത്രം പൊ​​ളി​​ച്ച​​തെ​​ന്ന് നാ​​ട്ടു​​കാ​​ർ ആ​​രോ​​പി​​ക്കു​​ന്നു. എ​​ന്നാ​​ൽ, ത​​ർ​​ക്ക​​സ്ഥ​​ല​​ത്താ​​ണു ക്ഷേ​​ത്രം നി​​ർ​​മി​​ച്ച​​തെ​​ന്നും ത​​ർ​​ക്ക​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ട്ട​​വ​​രാ​​ണ് പൊ​​ളി​​ച്ച​​തെ​​ന്നും പോ​​ലീ​​സ് പ​​റ​​യു​​ന്നു.

പ്ര​​ദേ​​ശ​​വാ​​സി​​ക​​ളു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ ലോ​​കേ​​ഷ്കു​​മാ​​ർ ശ്രീ​​വാ​​സ്ത​​വ എ​​ന്ന​​യാ​​ളാ​​ണ് ‘കൊ​​റോ​​ണമാ​​താ’ ക്ഷേ​​ത്രം നി​​ർ​​മി​​ച്ച​​ത്. കൊ​​റോ​​ണമാ​​താ​​യു​​ടെ വി​​ഗ്ര​​ഹ​​വും പ്ര​​തി​​ഷ്ഠി​​ച്ചു. നാ​​ട്ടു​​കാ​​ര​​നാ​​യ രാ​​ധേ​​ശ്യാം വ​​ർ​​മ​​യെ പൂ​​ജാ​​രി​​യാ​​യി നി​​യോ​​ഗി​​ച്ചു. തു​​ട​​ർ​​ന്ന് നാ​​ട്ടു​​കാ​​ർ ഇ​​വി​​ടെ പ്രാ​​ർ​​ഥ​​ന​​യ്ക്കെ​​ത്തി​​യി​​രു​​ന്നു. ലോ​​കേ​​ഷ്കു​​മാ​​ർ ശ്രീ​​വാ​​സ്ത​​വ, നാ​​ഗേ​​ഷ്കു​​മാ​​ർ ശ്രീ​​വാ​​സ്ത​​വ, ജ​​യ്പ്ര​​കാ​​ശ് ശ്രീ​​വാ​​സ്ത​​വ എ​​ന്നി​​വ​​ർ ചേ​​ർ​​ന്നാ​​ണു ക്ഷേ​​ത്രം നി​​ർ​​മി​​ച്ച ഭൂ​​മി​​യു​​ടെ ഉ​​ട​​മ​​ക​​ൾ. ഭൂ​​മി ത​​ട്ടി​​യെ​​ടു​​ക്കാ​​നാ​​ണു ക്ഷേ​​ത്രം നി​​ർ​​മി​​ച്ച​​തെ​​ന്ന് നാ​​ഗേ​​ഷ്കു​​മാ​​ർ ആ​​രോ​​പി​​ക്കു​​ന്നു.


ഭൂ​​മി​​യു​​ടെ ഉ​​ട​​മ​​ക​​ളി​​ലൊ​​രാ​​ളാ​​ണു ക്ഷേ​​ത്രം പൊ​​ളി​​ച്ചു​​നീ​​ക്കി​​യ​​തെ​​ന്ന് സം​​ഗി​​പു​​ർ പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ എ​​സ്എ​​ച്ച്ഒ തു​​ഷാ​​ർ​​ദ​​ത്ത് ത്യാ​​ഗി പ​​റ​​ഞ്ഞു. സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ച് അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​വ​​രി​​ക​​യാ​​ണെ​​ന്ന് പോ​​ലീ​​സ് അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.