മഹാമാരിക്കെതിരേ ഒന്നിച്ചു പോരാടാൻ മോദിയുടെ ആഹ്വാനം
മഹാമാരിക്കെതിരേ  ഒന്നിച്ചു പോരാടാൻ  മോദിയുടെ ആഹ്വാനം
Monday, June 14, 2021 12:40 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് മ​ഹാ​മാ​രി​ക്കെ​തി​രേ ലോ​കം ഒ​ന്നി​ച്ചു പോ​രാ​ട​ണ​മെ​ന്നും ഒ​രേ ഭൂ​മി, ഒ​രേ ആ​രോ​ഗ്യം എ​ന്ന​തു മു​ദ്രാ​വാ​ക്യ​മാ​ക്കി അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും ജി7 ​ഉ​ച്ച​കോ​ടി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. മ​ഹാ​മാ​രി​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ആ​ഗോ​ള ഐ​ക്യ​വും നേ​തൃ​ത്വ​വും ഐ​ക്യ​ദാ​ർ​ഢ്യ​വും ആ​വ​ശ്യ​മാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു. ജി 7 ​ഉ​ച്ച​കോ​ടി​യി​ലെ വെർ​ച്വ​ൽ ഔ​ട്ട്റീ​ച്ച് സെ​ഷ​നി​ൽ വീ​ഡി​യോ കോ​ണ്‍ഫ​റ​ൻ​സി​ലൂ​ടെ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ൽ ജി 7 ​രാ​ജ്യ​ങ്ങ​ളും മ​റ്റ് അ​തി​ഥി രാ​ഷ്‌ട്ര​ങ്ങ​ളും ഇ​ന്ത്യക്കു ന​ൽ​കി​യ പി​ന്തു​ണ​യ്ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​ന്ദി പ​റ​ഞ്ഞു. കോ​വി​ഡ് പോ​രാ​ട്ട​ത്തി​ൽ രാ​ജ്യ​ത്തെ എ​ല്ലാ മേ​ഖ​ല​യും ഒ​ത്തൊ​രു​മി​ച്ചു പോ​രാ​ടി. ജ​നു​വ​രി മു​ത​ൽ മേ​യ് വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ഇ​ന്ത്യ​യി​ൽ ര​ണ്ട് ല​ക്ഷം ആ​ളു​ക​ളാ​ണ് മ​രി​ച്ച​ത്. യു​എ​സ്, കാ​ന​ഡ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ, റെ​ഗു​ലേ​റ്റ​റു​ക​ൾ തു​ട​ങ്ങി​യ​വ ന​ൽ​കി സ​ഹാ​യി​ച്ചു.


കോ​വി​ഡ് വാ​ക്സി​നു​ക​ളു​ടെ പേ​റ്റ​ന്‍റ് നി​ബ​ന്ധ​ന​ക​ൾ ഒ​ഴി​വാ​ക്കാ​ൻ ജി7 ​രാ​ജ്യ​ങ്ങ​ൾ ഇ​ട​പെ​ട​ണം. കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ബൗ​ദ്ധി​ക സ്വ​ത്ത​വ​കാ​ശം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ആ​വ​ശ്യ​പ്പെ​ട്ട​തി​നെ ജി 7 ​രാ​ജ്യ​ങ്ങ​ൾ പി​ന്തു​ണ​യ്ക്ക​ണ​മെ​ന്നും മോ​ദി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ത്യ പോ​ലെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു വാ​ക്സി​ൻ അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണ ശൃം​ഖ​ല തു​റ​ന്നി​ട​ണ​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​വ​ശ്യ​ത്തോ​ട് ജി 7 ​രാ​ഷ്‌ട്ര നേ​താ​ക്ക​ൾ അ​നു​കൂ​ല​മാ​യാ​ണ് പ്ര​തി​ക​രി​ച്ച​തെ​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.