വാക്സിൻ പാർശ്വഫലം: ഒരാൾ മരിച്ചു
വാക്സിൻ പാർശ്വഫലം: ഒരാൾ മരിച്ചു
Wednesday, June 16, 2021 2:03 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തി​ന്‍റെ പാ​ർ​ശ്വ​ഫ​ല​ങ്ങ​ളെ തു​ട​ർ​ന്ന് ഒ​രാ​ൾ മ​രി​ച്ച​താ​യി കേ​ന്ദ്രസ​ർ​ക്കാ​ർ സ്ഥി​രീ​ക​രി​ച്ചു. അ​ല​ർ​ജി സം​ബ​ന്ധ​മാ​യി അ​നാ​ഫ​ലൈ​ക്സ് എ​ന്ന രോ​ഗം ബാ​ധി​ച്ചാ​ണ് 68 വ​യ​സു​കാ​ര​ൻ മ​രി​ച്ച​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച വി​ദ​ഗ്ധ​ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്

വാ​ക്സി​ൻ സ്വീ​ക​രി​ച്ച ശേ​ഷം 31 പേ​ർ മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടെ ങ്കി​ലും ഒ​രാ​ളു​ടെ മ​ര​ണം മാ​ത്ര​മാ​ണ് സ​ർ​ക്കാ​ർ സ​മി​തി സ്ഥി​രീ​ക​രി​ച്ച​ത്. മാ​ർ​ച്ച് എ​ട്ടി​നാ​ണ് ഇ​യാ​ൾ വാ​ക്സി​ന്‍റെ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ച​ത്. അ​നാ​ഫ​ലൈ​ക്സ് രോ​ഗ​ത്തത്തു​ട​ർ​ന്ന് മ​രി​ച്ച​താ​യാ​ണു റി​പ്പോ​ർ​ട്ട്. കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തി​നെ ത്തുട​ർ​ന്നാ​ണ് ഇദ്ദേഹം അ​സു​ഖ​ബാ​ധി​ത​നാ​യ​തെ​ന്നും എ​ഇ​എ​ഫ്ഐ ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​ൻ.​കെ ആ​റോ​റ പ​റ​ഞ്ഞു.

വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു മൂ​ന്നു മ​ര​ണ​ങ്ങ​ൾ കൂ​ടി ക​ണ്ടെത്തി​യെ​ങ്കി​ലും സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച സ​മി​തി ഇ​ത് അം​ഗീ​ക​രി​ച്ചി​ല്ല. ഒ​രാ​ൾ മാ​ത്ര​മാ​ണ് മ​രി​ച്ച​തെ​ന്നു സ​മി​തി വ്യ​ക്ത​മാ​ക്കി. ജ​നു​വ​രി 16നും 19​നും വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ശേ​ഷം ര​ണ്ടു പേ​ർ​ക്ക് അ​നാ​ഫ​ലൈ​ക്സ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ലും അ​വ​ർ രോ​ഗ​മു​ക്ത​രാ​യ​താ​യും സ​മി​തി ക​ണ്ടെത്തി.

31 ​മ​ര​ണ​ങ്ങ​ളാ​ണ് ക​മ്മ​റ്റി പ​രി​ശോ​ധി​ച്ച​ത്. 18 മ​ര​ണ​ങ്ങ​ൾ വാ​ക്സി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട​ല്ലെ​ന്നും ഏ​ഴു മ​ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് അ​ന​നി​ശ്ചി​ത​ത്വം തു​ട​രു​ക​യാ​ണെ​ന്നും ര​ണ്ടു മ​ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ഇ​പ്പോ​ൾ വെ​ളി​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്നും സ​മി​തി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.